SignIn
Kerala Kaumudi Online
Wednesday, 15 July 2026 7.22 AM IST

പാറ്റകൾ ജീവനുംകൊണ്ടോടും; വെറും അഞ്ച് മിനിട്ടിൽ ചെയ്യാവുന്ന എളുപ്പമാർഗം, അതും ഒരുരൂപ പോലും ചെലവില്ലാതെ

cockroach-
പ്രതീകാത്മക ചിത്രം

എത്ര വൃത്തിയായി സൂക്ഷിച്ചാലും വീട്ടിൽ പാറ്റകൾ എത്താറുണ്ട്. പ്രത്യേകിച്ച് അടുക്കളയിൽ. പാത്രങ്ങളിലും അടുക്കളയിലെ മുക്കിലും മൂലയിലുമെല്ലാം പാറ്റകൾ ഓടിനടക്കുന്നത് കാണാം. കാണുമ്പോൾ അറപ്പ് തോന്നുന്നത് മാത്രമല്ല, പലവിധ ആരോഗ്യപ്രശ്‌നങ്ങൾക്ക് പോലും ഈ പാറ്റകൾ കാരണമാകും.

രാത്രിയിൽ പാത്രങ്ങൾ കഴുകാതെ കൂട്ടിയിട്ടിരിക്കുന്നതാണ് പാറ്റ വരാനുള്ള പ്രധാന കാരണം. സിങ്കിനടിയിലെ ചെറിയ സ്ഥലത്ത് ഇവ കയറിയിരിക്കും. വളരെ വേഗത്തിൽ പെറ്റുപെരുകുന്നതിനാൽ ഇവയെ തുരത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നും അടുക്കള വൃത്തിയാക്കിയാൽ ഈ പ്രശ്‌നം ഒരുപരിധിവരെ പരിഹരിക്കാനാകും. എന്നാൽ, പാറ്റകളെ പൂർണമായും തുരത്താൻ കഴിയുന്ന പാർശ്വഫലങ്ങൾ ഒട്ടുമില്ലാത്ത ഒരു മാർഗം പരിചയപ്പെടാം.

പരിഹാര മാർഗം

തലവേദനയ്‌ക്ക് ഉപയോഗിക്കുന്ന ബാം ഒരു സ്‌പൂൺ എടുക്കുക. അതിലേക്ക് അൽപ്പം നാരങ്ങാനീര്, കുറച്ച് ബേക്കിംഗ് സോഡ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതത്തിലേക്ക് ചൂടുവെള്ളം ഒഴിച്ച് നന്നായി യോജിപ്പിക്കുക. ആദ്യം അടുക്കളയും പരിസരവും മുഴുവൻ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം. ശേഷം പാറ്റ വരുന്ന സ്ഥലത്തെല്ലാം നേരത്തേ തയ്യാറാക്കിയ മിശ്രിതം ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കുക. ആഴ്‌ചയിൽ ഒരു തവണ ഇങ്ങനെ ചെയ്‌താൽ മതി. ഈ മിശ്രിതത്തിന്റെ മണം കാരണം പാറ്റ വരില്ല.

English Summary

Cockroaches often appear in kitchens despite regular cleaning and can cause health issues. A simple home remedy using balm, lemon juice, baking soda, and warm water is suggested to clean areas where cockroaches appear. Regular cleaning and using this mixture weekly may help keep cockroaches away.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COCKROACH REMOVAL TIPS, COCKROACH HOME REMEDY, NATURAL PEST CONTROL, PATTAYE ODIKKANULLA VAZHI, COCKROACH CONTROL TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY