മലയാളികളുടെ അടുക്കളയിൽ മീൻ ഒഴിവാക്കാനാകാത്ത വിഭവമാണ്. എന്നാൽ മീൻ മുറിച്ചുകഴിഞ്ഞാൽ കൈകളിലും കത്തിയിലും കട്ടിംഗ് ബോർഡിലുമെല്ലാം തങ്ങിനിൽക്കുന്ന ദുർഗന്ധം പലരെയും അസ്വസ്ഥരാക്കാറുണ്ട്. സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് വൃത്തിയാക്കിയാലും ദുർഗന്ധം പൂർണമായി മാറില്ല. അതുകൊണ്ട് തന്നെ പലരും കൂടുതൽ കാശ് നൽകി മീൻ വൃത്തിയാക്കിയും കഷ്ണങ്ങളാക്കിയുമാണ് വാങ്ങുന്നത്.
ഫ്ളാറ്റുകളിൽ താമസിക്കുന്നവർ നേരിടുന്ന വലിയ പ്രശ്നങ്ങളിലൊന്നാണ് ദിവസങ്ങൾ കഴിഞ്ഞാലും മീൻ വൃത്തിയാക്കിയ ഗന്ധം തങ്ങി നിൽക്കുന്നത്. ഇതിന് വീട്ടിൽ എളുപ്പത്തിൽ പരീക്ഷിക്കാവുന്ന ഒരു മാർഗമാണ് പുൽത്തൈലം. പുൽത്തൈലത്തിലെ സിട്രസ് സുഗന്ധവും പ്രകൃതിദത്ത ഘടകങ്ങളും ദുർഗന്ധം നീക്കാനും പുതുമയുള്ള മണം നൽകാനും സഹായിക്കും.
പുൽത്തൈലം അല്പം വെള്ളത്തിൽ ലയിപ്പിച്ച് കൈകളും മീൻ വൃത്തിയാക്കിയ കത്തിയും കട്ടിംഗ് ബോർഡും കഴുകിയാൽ നിമിഷനേരം കൊണ്ട് ദുർഗന്ധം അകറ്റാൻ സാധിക്കും. കൈകളിൽ നേരിട്ട് ഉപയോഗിക്കുന്നതിന് മുമ്പ് പുൽത്തൈലം അൽപം വെളിച്ചെണ്ണയിലോ മറ്റേതെങ്കിലും കാരിയർ ഓയിലിലോ ചേർത്ത് നേർപ്പിക്കുന്നതും നല്ലതാണ്.
ചിലർക്ക് എസൻഷ്യൽ ഓയിലുകൾ ചർമത്തിൽ അസ്വസ്ഥത ഉണ്ടാക്കാൻ സാദ്ധ്യതയുള്ളതിനാൽ ആദ്യം പരീക്ഷിച്ച് നോക്കിയിട്ട് ഉപയോഗിക്കുന്നതാണ് ഉചിതം.
Lingering fish odor on hands and kitchen tools is a common problem in Malayali households, often resistant to soap. This article recommends lemongrass essential oil as an effective solution. Diluted in water, it removes the foul smell and imparts freshness. For skin application, it advises diluting with a carrier oil and testing for sensitivity.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |