വീടുകളിലും പരിസരത്തും എല്ലാം കാണുന്ന ജീവികളാണ് ഈച്ചകൾ. വീടിനുള്ളിൽ ഈച്ചകൾ വരുന്നത് ആരോഗ്യപ്രശ്‌നത്തിന് മാത്രമല്ല, മാനസിക അസ്വസ്ഥതയും ഉണ്ടാക്കാറുണ്ട്. അടുക്കളയിലും ഡൈനിംഗ് ടേബിളിലും വന്നിരിക്കുന്ന ഈച്ചകൾ മാരകമായ രോഗാണുക്കളെയാണ് ഭക്ഷണത്തിലേക്ക് പരത്തുന്നത്. കഴിക്കാനെടുക്കുന്ന ഭക്ഷണത്തിൽ പോലും ഇവ പറന്നുവന്നിരിക്കും. കോളറ, വയറിളക്കം, ടൈഫോയ്‌ഡ്, ഹെപ്പറ്റൈറ്റിസ് എ തുടങ്ങിയ രോഗങ്ങൾ പരത്തുന്നത് ഈച്ചകളാണ്.
ഈച്ചകളെ തുരത്താൻ പല തരത്തിലുള്ള സ്‌പ്രേകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ, ധാരാളം കെമിക്കലുകൾ അടങ്ങിയ ഈ സ്‌പ്രേകൾ ഗുണത്തേക്കാളേറെ ദോഷം ചെയ്‌തേക്കും. ഈച്ചയെ തുരത്താൻ പ്രകൃതിദത്തമായ ചില മാർഗങ്ങളുണ്ട്. ചെലവ് കുറവാണെന്ന് മാത്രമല്ല, നമ്മുടെ ആരോഗ്യത്തിനും ഇവ ദോഷം ചെയ്യില്ല. ഈച്ച ശല്യമുള്ള വീടുകളിൽ എളുപ്പത്തിൽ ചെയ്യാവുന്ന ചില മാർഗങ്ങൾ പരിചയപ്പെടാം.
പണ്ടുകാലം മുതലേ ഈച്ചയെ തുരത്താൻ ഉപയോഗിച്ചുവരുന്ന ഒരു മാർഗമാണിത്. ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ട് ടേബിൾസ്‌പൂൺ ഉപ്പ് കലർത്തി ഒരു സ്‌പ്രേ ബോട്ടിലിലാക്കുക. ശേഷം വീടിനുള്ളിലും പരിസരത്തും ഈച്ചകൾ വരുന്ന സ്ഥലങ്ങളിലും ഇത് സ്‌പ്രേ ചെയ്യുക. ഉപ്പിലെ ലവണം ഈച്ചകളെ അകറ്റും.
ഒരു പാത്രത്തിൽ കുറച്ച് വിനാഗിരി ഒഴിച്ച് വയ്‌ക്കുക. ഈ പാത്രത്തിന്റെ ഉപരിതലം പ്ലാസ്റ്റിക് റാപ്പർ ഉപയോഗിച്ച് പൊതിയുക. ഇതിന് മുകളിൽ ചെറിയ ദ്വാരങ്ങൾ ഇടുക. വിനാഗിരിയുടെ മണം ആകർഷിച്ച് എത്തുന്ന ഈച്ചകൾപാത്രത്തിനുള്ളിൽ അകപ്പെടും.
ഒരു ഗ്ലാസ് പാലിൽ മൂന്ന് സ്‌പൂൺ പഞ്ചസാരയും ഒരു സ്‌പൂൺ കുരുമുളകും ചേർത്ത് കുറച്ചുനേരം തിളപ്പിക്കുക. ശേഷം ഇത് തണുക്കുമ്പോൾ ഈച്ചയുടെ ശല്യമുള്ള സ്ഥലത്ത് സൂക്ഷിക്കാവുന്നതാണ്. വീടിന്റെ മുക്കിലും മൂലയിലുമുള്ള ഈച്ചകളെ തുരത്താൻ ഇത് സഹായിക്കും.
Flies are common household pests known to spread serious diseases like cholera, typhoid, and hepatitis A, besides causing discomfort. While chemical sprays offer solutions, the article highlights safer, natural alternatives. These include using saltwater spray, preparing vinegar traps, or placing a boiled mixture of milk, sugar, and pepper to effectively repel flies from homes and surrounding areas.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |