SignIn
Kerala Kaumudi Online
Tuesday, 14 July 2026 5.15 PM IST

പൊടി പൊടിപോലുമില്ലാത്ത വീടുവേണോ? എങ്കിൽ ഇക്കാര്യങ്ങൾ ഉറപ്പായും ചെയ്യണം

cleaning
പ്രതീകാത്മക ചിത്രം

99 ശതമാനം വീടുകളിലെയും ഏറ്റവും വലിയ പ്രശ്നമാണ് പൊടി. ഏത്ര തൂത്ത് തുടച്ചാലും അല്പം കഴിയുമ്പോഴേക്കും വീടിനുള്ളിൽ പൊടിപടലങ്ങൾ നിറയും. നമ്മൾ ചെയ്യുന്ന ചില കാര്യങ്ങൾകൊണ്ടാണ് പൊടി മാറാതെ നിൽക്കുന്നത്.

പുറത്തുനിന്നാണ് പ്രധാനമായും പൊടിപടലങ്ങൾ വീട്ടിനുള്ളിലേക്ക് പ്രവേശിക്കുന്നത്. ഇക്കാര്യത്തിൽ പ്രതിപ്പട്ടികയിൽ ഒന്നാംസ്ഥാനത്തുള്ളത് ചെരുപ്പുകളും ഷൂസുകളുമാണ്. വീടിനുവെളിയിൽ ഷൂ റാക്ക് വയ്ക്കുന്നതോടെ ഇതിന് പരിഹാരം കാണാൻ കഴിയും. പ്രധാനവാതിലിന് അകത്തും പുറത്തും മികച്ച മാറ്റുകൾ ഉപയോഗിച്ചാൽ പൊടിശല്യം ഏറെ കുറയ്ക്കാനാവും. ഈ മാറ്റുകൾ ഇടയ്ക്കിടെ ക്ലീൻചെയ്യുകയും വേണം. റോഡിനടുത്താണ് വീടെങ്കിൽ ജനാലകളും വാതിലുകളും ഉറപ്പായും അടച്ചിടണം. ഇല്ലെങ്കിൽ ഒരിക്കലും വീട്ടിനുള്ളിൽ നിന്ന് പൊടി ഒഴിയില്ല.

പൊടിയുള്ള വസ്തുക്കൾ തുടയ്ക്കാൻ സാദാ തുണികൾക്ക് പകരം മൈക്രോ ഫൈബർ തുണികൾ ഉപയോഗിക്കൂ. ഇതിലൂടെ വസ്തുക്കളിലെ പൊടി ഇളകി അന്തരീക്ഷത്തിൽ വ്യാപിക്കുന്നത് ഒഴിവാക്കാം. അന്തരീക്ഷത്തിൽ വ്യാപിക്കുന്ന പൊടി തുടച്ചുവൃത്തിയാക്കിയ വസ്തുവിന് പുറത്തുതന്നെ വീണ്ടും സ്ഥാനംപിടിക്കുമെന്ന് അറിയുക. ജനാലഉൾപ്പെട വൃത്തിയാക്കുമ്പോൾ മുകളിൽ നിന്ന് താഴേക്ക് എന്ന രീതി സ്വീകരിക്കുന്നതും പൊടിയെ പൊടിപോലുമില്ലാത്ത അവസ്ഥയിലാക്കാൻ സഹായിക്കും.

ചൂലുകൾക്കുംപകരം വീടിന്റെ ഉൾവശം വൃത്തിയാക്കാൻ വാക്വം ക്ലീനർ ഉപയോഗിക്കുന്നത് ഏറെ പ്രയോജനം ചെയ്യും. ചൂലുകൾ ഉപയോഗിക്കുമ്പോൾ പാെടി പൂർണമായും മാറില്ല. എന്നാൽ വാക്വം ക്ലീനർ ഉപയോഗിക്കുമ്പോൾ പാെടിപൂർണമായും മാറുന്നു. പൊടി സ്ഥിരനിക്ഷേപമായി സ്വീകരിക്കുന്നവരാണ് കാർപ്പറ്റുകളും ജനൽ കർട്ടനുകളും . കാർപ്പറ്റുകൾ കഴിവതും ഒഴിവാക്കുക. ജനൽ കർട്ടനുകൾ നിശ്ചിത ഇടവേളകളിൽ മാറ്റുകയോ വൃത്തിയാക്കുകയോ വേണം. മുറിയിലുള്ള അനാവശ്യ വസ്തുക്കൾ ഒഴിവാക്കുന്നതും പൊടിശല്യം ഒഴിവാക്കാൻ സഹായിക്കും.

English Summary

A Malayalam article addresses common household dust concerns, offering prevention tips. It recommends external shoe racks and effective mats to curb dust ingress. Further, it suggests closing windows near roads, using microfibre cloths, vacuum cleaners, and regular curtain cleaning. Minimizing carpets is also advised to control dust accumulation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HOME DUST CONTROL, DUST CLEANING TIPS, INDOOR DUST PREVENTION, VEETILE PODI SHALYAM, HOME MAINTENANCE TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE