SignIn
Kerala Kaumudi Online
Saturday, 04 July 2026 3.21 AM IST

മി‌ക്‌സി വൃത്തിയാക്കുമ്പോൾ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം; ഇല്ലെങ്കിൽ വേഗം കേടാവും

mixer

അരക്കല്ലിന്റെ സ്ഥാനം ഇപ്പോൾ മിക്‌സി കെെയേറിക്കഴിഞ്ഞു. അമിത അധ്വാനം ഇല്ലാതെ നിമിഷങ്ങൾക്കുള്ളിൽ മിക്‌സി ഉപയോഗിച്ച് ഇഷ്ടമുള്ളരീതിയിൽ സാധനങ്ങൾ അരച്ചെടുക്കാം. അതിനാൽ തന്നെ എല്ലാ വീട്ടിലും മിക്‌സി ഉണ്ട്. പക്ഷേ മിക്‌സി ശരിയായി വൃത്തിയാക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇല്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾക്ക് അത് കാരണമാകാം. ചിലപ്പോൾ മിക്‌സി വൃത്തിയാക്കുമ്പോൾ വെള്ളം ഉള്ളിൽ പോയി അത് കേടാവുന്നു. എങ്ങനെയാണ് ശരിയായ രീതിയിൽ മിക്‌സി വൃത്തിയാക്കുന്നതെന്ന് നോക്കിയാലോ?​

മിക്‌സി വൃത്തിയാക്കുന്നതിന് മുൻപ് ആദ്യം പ്ലഗ് കുത്തിവച്ചിട്ടുണ്ടെങ്കിൽ അത് മാറ്റുക. ശേഷം ജാറിൽ ഇളം ചൂട് വെള്ളവും കുറച്ച് ഡിഷ് വാഷ് ലിക്വിഡും ചേർക്കുക. ഇനി നല്ലപോലെ തേച്ച് എടുക്കണം. ബ്ലേഡ് വൃത്തിയാക്കുമ്പോൾ അതിന് ചുറ്റുമുള്ള അവശിഷ്ടങ്ങൾ ചെറിയ ബ്രഷ് അല്ലെങ്കിൽ ടൂത്ത് ബ്രഷ് ഉപയോഗിച്ച് നീക്കുക.

കെെകൊണ്ട് നേരിട്ട് ബ്ലേഡ് തൊടരുത്. ജാറിലെ റബ്ബർ റിംഗ് പുറത്തെടുത്ത് സോപ്പ് വെള്ളത്തിൽ നല്ലപോലെ കഴുകണം. മിക്‌സിയുടെ മോട്ടോർ ഭാഗം തുടയ്ക്കുക. അവിടെ വെള്ളം ഉപയോഗിച്ച് കഴുകരുത്. നനഞ്ഞ തുണി ഉപയോഗിച്ച് പുറംഭാഗം തുടച്ച് വൃത്തിയാക്കാം. ശേഷം എല്ലാ ഭാഗങ്ങളും പൂർണമായി ഉണങ്ങിയെന്ന് ഉറപ്പാക്കണം. ആഴ്ചയിൽ ഒരിക്കൽ വിനാഗിരി അല്ലെങ്കിൽ നാരങ്ങാ നീര് ചേർത്ത വെള്ളം ഉപയോഗിച്ച് ജാർ വൃത്തിയാക്കിയാൽ ദുർഗന്ധം മാറും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MIXER, CLEAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY