വാഷിംഗ് മെഷീനിലാണോ തുണി കഴുകുന്നത്; എട്ട് കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും
1 MIN READ PUBLISHED: JUNE 22, 2026 11:36 AM IST | UPDATED: JUNE 22, 2026 08:56 PM IST
ഈ കാലഘട്ടത്തിൽ എല്ലാവീടുകളിലും കാണുന്ന ഒന്നാണ് വാഷിംഗ് മെഷീൻ. എന്നാൽ ഇതിൽ കഴുകുമ്പോൾ തുണികൾ വളരെ പെട്ടെന്ന് കേടാകുന്നുവെന്നത് പലരും നേരിടുന്ന പ്രശ്നമാണ്. പലപ്പോഴും നാം ചെയ്യുന്ന ചില തെറ്റുകളാണ് അതിന് കാരണം. വാഷിംഗ് മെഷീനിൽ തുണി കഴുകുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. അവ എന്തൊക്കെയാണെന്ന് നോക്കാം.
വാഷിംഗ് മെഷീനിൽ വെള്ള നിറമുള്ള വസ്ത്രങ്ങൾ പ്രത്യേകം കഴുകുക.
ഷർട്ട്, പാന്റ് എന്നിവയുടെ ബട്ടണുകളു സിപ്പുകളും അടച്ചശേഷം വേണം കഴുക്കാനിടാൻ. ഇല്ലെങ്കിൽ ഇവ മറ്റ് തുണികളിൽ കുടുങ്ങുന്നു.
വാഷിംഗ് മെഷീനിൽ അമിതമായി തുണി ഇടരുത്. ഡ്രമ്മിന്റെ ഏകദേശം 75 ശതമാനം മാത്രമേ നിറയ്ക്കാവൂ. എങ്കിൽ മാത്രമേ തുണികൾ നന്നായി വൃത്തിയാവുകയുള്ളൂ.
ബെഡ് ഷീറ്റ്, പുതപ്പ്, ടവൽ എന്നിവ ചെറിയ വസ്ത്രങ്ങളുടെ ഒപ്പം കഴുകരുത്.
കഴുകി കഴിഞ്ഞാൽ ഉടൻ തന്നെ തുണികൾ മെഷീനിൽ നിന്ന് എടുക്കണം.
തുണികൾ മെഷീനിൽ ഇടുന്നതിന് മുൻപ് അതിന്റെ പോക്കറ്റുകൾ പരിശോധിക്കണം. നാണയമോ പേപ്പറോ പോലുള്ള വസ്തുക്കൾ കിടന്നാൽ അത് ഉടൻ നീക്കം ചെയ്യണം.
മെഷീനിൽ അമിതമായി സോപ്പ് പൊടിയോ ലിക്വിഡോ ഉപയോഗിക്കരുത്. ഇത് വസ്ത്രങ്ങളിൽ അവ അവശേഷിക്കുന്നതിന് കാരണമാകും.
തുണിയുടെ സ്വഭാവം അനുസരിച്ച് ശരിയായ വാഷ് സെെക്കിളും വെള്ളത്തിന്റെ ചൂടും തിരഞ്ഞെടുക്കുക.
RELATED TOPICS: WASHING MACHINE, WASH
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ