ചീങ്കണ്ണിയെ പേടിയില്ലാത്തവർ വളരെ കുറവാണ്. എന്നാൽ ഒരു കൂറ്റൻ ചീങ്കണ്ണിയെ കൈകളിലെടുത്ത് നടക്കുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഏകദേശം 250 പൗണ്ട് (113 കിലോഗ്രാം) ഭാരമുള്ള ചീങ്കണ്ണിയെയാണ് നിസാരമായി യുവതി കൈയിലെടുത്ത് നടക്കുന്നത്.
വീഡിയോയിൽ 'ഡാർത്ത്' എന്ന് പേരുള്ള ചീങ്കണ്ണിയെയാണ് യുവതി കൈകളിലെടുത്തിരിക്കുന്നത്. ദീർഘകാലമായി ഡാർത്തുമായി നല്ല സൗഹൃദം ഉണ്ടെന്നാണ് യുവതി അവകാശപ്പെടുന്നു. വളരെ ശാന്തനായി യുവതിയുടെ കൈയിൽ ഡാർത്ത് ഇരിക്കുന്നത് തന്നെ അതിന് ഉദാഹരണമാണെന്ന് യുവതി ചൂണ്ടിക്കാണിക്കുന്നു. റിപ്ലൈൽ സൂവിന്റെ ഔദ്യോഗിക പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
'250 പൗണ്ടിലേറെ ഭാരമുള്ള ഡാർത്തിനെ വളരെ നിസാരമായാണ് യുവതി പൊക്കിയെടുത്ത് നടക്കുന്നത്. അവൻ വളരെ ശാന്തനായി ഇരിക്കുന്നു. യുവതിയുമായി വർഷങ്ങളുടെ പരിചയം അവനുണ്ട്, എന്നാൽ എത്ര വിശ്വാസമുണ്ടെങ്കിലും അതൊരു വന്യജീവിയാണ്. ആ ബഹുമാനവും ജാഗ്രതയും പുലർത്തണം'- എന്നാണ് ഇൻസ്റ്റഗ്രാമിലെ അടിക്കുറിപ്പ്. വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. യുവതിയുടെ ധൈര്യത്തെ പ്രശംസിച്ച് നിരവധിപേർ രംഗത്തെത്തുന്നുണ്ട്. രണ്ട് മില്യൺ വ്യൂസാണ് വീഡിയോ ഇതിനോടകം നേടിയത്.
A video of a young woman carrying a giant alligator weighing around 250 pounds (113 kg) has gone viral on social media. The alligator, reportedly named Darth, is seen calmly in the woman’s arms. She claims to have developed a close bond with Darth through years of interaction.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |