SignIn
Kerala Kaumudi Online
Friday, 31 July 2026 1.21 AM IST

കങ്കണയുടെ സ്വപ്നഭവനം, മലനിരകൾക്ക് നടുവിലെ 30 കോടി രൂപയുടെ മണാലി മാൻഷൻ

kangana-
കങ്കണ റണാവത്ത്,​ കങ്കണയുടെ മണാലിയിലെ വസതി Image Credit :Instagram

ബി.ജെ.പി എം.പിയും നടിയുമായ കങ്കണ റണാവത്തിന്റെ തുറന്നു പറച്ചിലുകളും നിർഭയമായ നിലപാടുകളും പലപ്പോഴും ചർച്ചയാകാറുണ്ട്. ഹിമാചൽ പ്രദേശിൽ ജനിച്ചുവളർന്ന കങ്കണ തനതായ പഹാഡി സംസ്കാരത്തോടും പാരമ്പര്യത്തോടും ഇന്നും അടുത്ത ബന്ധം പുലർത്തുന്നു. പ്രാദേശിക ഉത്സവങ്ങളുടെയും വിഭവങ്ങളുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കാറുണ്ട്.

മണാലിയിൽ കങ്കണയ്ക്ക് ആഡംബര വസതിയുണ്ട്. പ്രകൃതിഭംഗിയും ആധുനിക സൗകര്യങ്ങളും സമന്വയിപ്പിച്ച സ്വപ്നവസതിയാണിത്. ഹിമാലയൻ മലനിരകൾക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന ഈ മാളികയ്ക്ക് 30

കോടി രൂപ വിലമതിക്കുന്നതായാണ് റിപ്പോർട്ടുകൾ. പ്രശസ്ത ഇന്റീരിയർ ഡിസൈനർ ഷബ്നം ഗുപ്തയാണ് വീടിന്റെ രൂപകല്പന നിർവഹിച്ചത്. ക്വീൻ എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ കങ്കണ 10 കോടി രൂപ വീടിനായി ചെലവഴിച്ചിരുന്നു. പിന്നീട് വർഷങ്ങളായി 20 കോടി രൂപ വരെ ചെലവഴിച്ച് വീട് പൂ‌ർണമായി നവീകരിക്കുകയായിരുന്നു. തന്റെ ഇൻസ്റ്റഗ്രാം പേജിൽ വീടിന്റെ ചിത്രങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്.

A post shared by Kangana Ranaut (@kanganaranaut)


എട്ട് ബെഡ് റൂമുകൾ

വീട്ടിൽ എട്ടു ബെഡ്റൂമുകളാണ് ഉള്ളത്. എല്ലാ മുറികളിലെയും ജനാലകൾ ഹിമാലയൻ മലനിരകളുടെ കാഴ്ചയിലേക്കാണ് തുറക്കുന്നത്. ഓരോ മുറിക്കും പ്രത്യേക ബാൽക്കണിയുണ്ട്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2000 മീറ്റർ ഉയരത്തിലാണ് വസതി സ്ഥിതി ചെയ്യുന്നത്.

ശൈത്യകാലത്ത് ധാരാള സൂര്യപ്രകാശം ലഭിക്കുന്നതിനായി വീടിന്റെ മുകളിൽ റൂഫ്ടോപ്പ് ഗ്ലാസ് കൺസ‌ർവേറ്ററി ഒരുക്കിയിട്ടുണ്ട്. പാശ്ചാത്യ ഫാംഹൗസുകളെപ്പോലെ വെള്ളനിറമല്ല, മറിച്ച് റോയൽ ഗ്രേനിറമാണ് വീടിന്റെ പുറംഭാഗത്തിന് നൽകിയിരിക്കുന്നത്. ചുറ്റുമുള്ള ചുവപ്പും പച്ചയും നിറഞ്ഞ ചരിഞ്ഞ മേൽക്കൂരകളുള്ള വീടുകൾക്കിടയിൽ ഈ മാളികയെ വേറിട്ടു നിറുത്തുന്നത് ഈ രൂപകല്പനയാണ്.

വിക്ടോറിയൻ ശൈലിയിലെ കിടപ്പുമുറി


കങ്കണയുടെ കിടപ്പുമുറി വെളുത്ത നിറത്തിലുള്ള ഇന്റീരിയറുകളും വിക്ടോറിയൻ ശൈലിയിലുള്ള അലങ്കാരങ്ങളുമാണ് ശ്രദ്ധേയമാക്കുന്നത്. സ്വർണ നിറത്തിലുള്ള ഫിനിഷും റാണി പിങ്ക് നിറത്തിലുള്ള അലങ്കാരങ്ങളുമുള്ള മരക്കസേര, ബെഡ്‌സൈഡ് ടേബിൾ, കണ്ണാടിക്ക് മുന്നിലെ ഡ്രോയർ യൂണിറ്റ് എന്നിവ ഉൾപ്പെടെ എല്ലാ ഫർണിച്ചറുകളും പരസ്പരം ഇണങ്ങുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. വീട്ടിലെ പ്രധാന ആക‌ർഷണങ്ങളിലൊന്നാണ് യോഗ റൂം. ഹാർ‌ഡ്‌വുഡ് ഫ്ലോറിംഗും ഉയർന്ന കോൺക്രീറ്റ് വോൾട്ടഡ് സീലിംഗും ഈ മുറിക്ക് വ്യത്യസ്ത ഭംഗി നൽകുന്നു.

A post shared by Kangana Ranaut (@kanganaranaut)



മലനിരകൾ ആസ്വദിക്കാൻ ഗ്ലാസ് റൂം

വീടിന്റെ മറ്റൊരു പ്രത്യേകതയാണ് ഗ്ലാസ് റൂം. ഉവിടെ നിന്ന് ഹിമാലയൻ മലനിരകളുടെ വിശാലമായ കാഴ്ച തടസമില്ലാതെ ആസ്വദിക്കാം. അതിഥികൾക്കായി സോഫകളും കസേരകളും ഈ ഭാഗത്ത് ഒരുക്കിയിട്ടുണ്ട്. വീട്ടിലെ ഏത് മുറിയിൽ നിന്നാലും ചുറ്റുമുള്ള പച്ചപ്പും മഞ്ഞ് മൂടിയ മലനിരകളും ആസ്വദിക്കാനാകുന്ന തരത്തിലാണ് വീട് രൂപകല്പന ചെയ്തിരിക്കുന്നത്.

A post shared by Kangana Ranaut (@kanganaranaut)


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MY HOME, KANGANA RANAUT, KANGANA MANALI MANSION, LUXURY HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY