SignIn
Kerala Kaumudi Online
Tuesday, 15 September 2026 1.37 PM IST

വിളക്കുകളും ഓട്ടുപാത്രങ്ങളും കറപിടിച്ചോ? ഈ ഇല മാത്രംമതി ഏത് കറയും കളയാം, വെറും അഞ്ചുമിനിറ്റിൽ

vilakku-cleaning
പ്രതീകാത്മക ചിത്രം

എല്ലാവീടുകളിലും കാണുന്ന ഒന്നാണ് വിളക്കുകളും ഓട്ടുപാത്രങ്ങളും. വർഷങ്ങളായി ഉപയോഗിക്കുന്ന ഇവ പലപ്പോഴും ക്ലാവും കറയും പിടിച്ച് തിളക്കം മങ്ങിയ വിധത്തിലായിരിക്കും. മണിക്കൂറുകളോളം സമയം ചെലവഴിച്ചാലും ഇവ വൃത്തിയാക്കാൻ സാധിക്കാറില്ല.

എന്നാൽ ഇനിമുതൽ ഈ പ്രശ്നമുണ്ടാകില്ല. വിളക്കുകളും ഓട്ടുപാത്രങ്ങളും വളരെ എളുപ്പത്തിൽ വലിയ പണച്ചെലവില്ലാതെ തന്നെ തിളക്കമുള്ളതാക്കാം. അതിനായി വേണ്ടത് പപ്പായ ഇലയും ഷാംപുവും നാരങ്ങാനീരും മാത്രമാണ്. പപ്പായ ഇലയിൽ അടങ്ങിയിരിക്കുന്ന ചില പ്രകൃതിദത്ത ഘടകങ്ങൾ കറയും ഓക്സിഡേഷൻ മൂലമുണ്ടാകുന്ന കറുപ്പും മാറ്റാൻ സഹായിക്കുന്നു.

ഇതിനായി ആദ്യം രണ്ടോ മൂന്നോ പപ്പായ ഇല ചെറിയ കഷ്ണങ്ങളായി മുറിച്ച് മിക്സിയിലിട്ട് ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കണം. ശേഷം ഈ പേസ്റ്റിലേയ്ക്ക് ഒരു നാരങ്ങളുടെ നീരും ഷാംപുവും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. നാരങ്ങയിലെ ആസിഡ് അംശം ഓട്ടുപാത്രങ്ങൾക്ക് കൂടുതൽ തിളക്കം നൽകും.

ഇനി തയ്യാറാക്കിയ മിശ്രിതം വിളക്കിലും ഓട്ടുപാത്രങ്ങളിലും നന്നായി തേച്ചുപിടിപ്പിക്കണം. 20 മിനിറ്റിന് ശേഷം ഒരു സ്ക്രബ്ബറോ ചകിരിയോ ഉപയോഗിച്ച് നന്നായി തേച്ച് സാധാരണ വെള്ളത്തിൽ കഴുകി എടുക്കാം. കഴുകിയ ഉടൻ തന്നെ ഒരു കോട്ടൺ തുണി ഉപയോഗിച്ച് പാത്രങ്ങൾ തുടച്ച് ഉണക്കിയെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം തങ്ങിനിന്നാൽ വീണ്ടും കറ വരാൻ സാദ്ധ്യതയുണ്ട്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്താൽ എത്ര കറ പിടിച്ച വിളക്കുകളും ഓട്ടുപാത്രങ്ങളും തിളക്കമുള്ളതായി സൂക്ഷിക്കാം.

English Summary

Papaya leaves, shampoo, and lemon juice can be used as an easy and inexpensive method to clean and restore shine to traditional lamps and brass utensils. Papaya leaves may help remove stains and oxidation-related blackness.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COPPER VESSELS, CLEANING COPPER VESSELS, PAPPAYA LEAF CLEANING HACK, NATURAL STAIN REMOVER, HOME AND TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY