SignIn
Kerala Kaumudi Online
Thursday, 02 July 2026 4.04 PM IST

തൊലി കളഞ്ഞ വെളുത്തുള്ളി ഫ്രിഡ്‌ജിൽ സൂക്ഷിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

garlic
വെളുത്തുള്ളി

നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് വെളുത്തുള്ളി. ഇതിലടങ്ങിയിരിക്കുന്ന 'അല്ലിസിൻ' എന്ന സംയുക്തം പല രോഗങ്ങളെയും തടയാൻ സഹായിക്കുന്നു. വെളുത്തുള്ളി കഴിക്കുന്നത് രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും രക്തസമ്മർദ്ദം,​ ചീത്ത കൊളസ്ട്രോൾ എന്നിവ കുറയ്ക്കുകയും ചെയ്യുന്നു.

ദഹനപ്രക്രിയ സുഗമമാക്കാനും ഗ്യാസ്, അസിഡിറ്റ് പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കാനും വെളുത്തുള്ളി സഹായിക്കുന്നു. കൂടാതെ പ്രമേഹരോഗികൾ ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. അതിനാൽ തന്നെ മിക്ക കറികളിലും വെളിത്തുള്ളി ഈടാറുണ്ട്. എല്ലാ വീടുകളിൽ വെളുത്തുള്ളി വാങ്ങി സൂക്ഷിക്കാറുണ്ട്. പക്ഷേ ഇത് എങ്ങനെ സൂക്ഷിക്കണമെന്ന് പലർക്കും അറിയില്ല.

വെളുത്തുള്ളി ഫ്രിഡ്ജിലാണ് പലരും സൂക്ഷിക്കുന്നത്. എന്നാൽ ഈർപ്പം തങ്ങി നിൽക്കുമ്പോൾ വെളുത്തുള്ളിയിൽ പൂപ്പൽ ഉണ്ടാവാനും പെട്ടെന്ന് കേടുവരാനും സാദ്ധ്യത ഏറെയാണ്. ചിലർ തൊലി കളഞ്ഞശേഷം വെളുത്തുള്ളി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നു. എന്നാൽ ഇവയിലും പൂപ്പൽ പിടിക്കാൻ സാദ്ധ്യതയുണ്ട്. ഇത് തടയാൻ തൊലികളഞ്ഞ വെളുത്തുള്ളി സൂക്ഷിക്കുന്ന പാത്രത്തിനകത്ത് അൽപം ടിഷ്യു പേപ്പർ വയ്ക്കുന്നത് നല്ലത്. ഇത് ഈർപ്പം വലിച്ചെടുക്കും. മാത്രമല്ല ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ വെളുത്തുള്ളിയുടെ സ്വാഭാവികമായ രുചിയിൽ ചെറിയ മാറ്റങ്ങൾ വരാൻ സാദ്ധ്യതയുണ്ട്. തൊലി കളയാത്ത വെളുത്തുള്ളി എപ്പോഴും പുറത്ത് സൂക്ഷിക്കുന്നതാണ് നല്ലത്. അന്തരീക്ഷ താപനിലയിൽ വെളിച്ചം തട്ടാത്ത സ്ഥലത്ത് വേണം ഇത് സൂക്ഷിക്കാൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PEELED GARLIC STORAGE, GARLIC IN FRIDGE, HOW TO STORE GARLIC, VELUTHULLI FRIDGE STORAGE, GARLIC STORAGE TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY