SignIn
Kerala Kaumudi Online
Saturday, 04 July 2026 5.37 PM IST

മഴക്കാലത്ത് വീട്ടിനുള്ളിൽ ദുർഗന്ധമുണ്ടോ? മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി

rain
പ്രതീകാത്മക ചിത്രം

മഴക്കാലത്ത് നാം ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്നമാണ് വീടിനുള്ളിലെ ദുർഗന്ധം. ഉണങ്ങാത്ത തുണിയുടെയും റൂമിൽ ഈർപ്പം കെട്ടിക്കിടക്കുന്നതുമാണ് ദുർഗന്ധത്തിന് പ്രധാനകാരണം. ഇത് അകറ്റാൻ കെമിക്കൽ നിറഞ്ഞ സാധനങ്ങൾ ഉപയോഗിക്കുമെങ്കിലും കുറച്ചുനേരം മാത്രമേ ഇവയുടെ ഗന്ധം നിലനിൽക്കുകയുള്ളൂ. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീട്ടിലെ ദുർഗന്ധം അകറ്റാൻ കഴിയും. അവ എന്തൊക്കെയാണെന്ന് നോക്കാം.

വീട്ടിനുള്ളിൽ വായുസഞ്ചാരം

മഴക്കാലമായാൽ എപ്പോഴും വാതിലും ജനലുകളും അടച്ചിടാറാണ് പതിവ്. ഇത് വീട്ടിനുള്ളിൽ ദുർഗന്ധം നിറയ്ക്കുന്നു. ഇടയ്ക്ക് മഴ മാറിമ്പോഴൊക്കെ ജനാലുകളും വാതിലുകളും തുറന്നിടുക. മുറികളിൽ ഫാനുകൾ ഓണാക്കിവയ്ക്കുന്നത് വായുസഞ്ചാരം കൂട്ടാൻ സഹായിക്കുന്നു.

ഈർപ്പവും പൂപ്പലും നിയന്ത്രിക്കുക

നനഞ്ഞ വസ്ത്രങ്ങൾ മുറിക്കുള്ളിൽ ഉണങ്ങാനിടുന്നത് വീടിനകത്തെ ഈർപ്പം വർദ്ധിപ്പിക്കുന്നു. ഇവ പൂപ്പലിനും കാരണമാകും. അതിനാൽ നനഞ്ഞ വസ്ത്രങ്ങൾ ഉണങ്ങാൻ മുറികളിൽ ഇടരുത്.


വീട്ടിലെ ദുർഗന്ധം അകറ്റാൻ

ഒരു ചെറിയ പാത്രത്തിൽ ബേക്കിംഗ് സോഡ, കാപ്പിപ്പൊടി, നാരങ്ങാത്തൊലി എന്നിവയെടുത്ത് മുറിയിലെ കോണുകളിൽ വയ്ക്കുന്നത് ദുർഗന്ധം അകറ്റാൻ സഹായിക്കുന്നു. കൂടാതെ ബാത്ത്‌റൂമുകളിലും ഒരു പാത്രത്തിൽ അൽപം വിനാഗിരി വയ്ക്കുന്നത് ദുർഗന്ധം വലിച്ചെടുക്കാൻ സഹായിക്കുന്നു. കാർപെറ്റുകളിലും സോഫകളിലും ദുർഗന്ധമുണ്ടെങ്കിൽ അൽപം ബേക്കിംഗ് സോഡ വിതറി അരമണിക്കൂറിനുശേഷം വാക്വം ചെയ്യുന്നതും വളരെ നല്ലതാണ്. കൂടാതെ ഫ്രിഡ്ജ്, സിങ്ക്, വേസ്റ്റ് ബിൻ എന്നിവ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAINY SEASON HOME TIPS, HOME ODOR REMOVAL, MONSOON CLEANING TIPS, VEETILE DURGANDHAM, MAZHAKKALAM HOME CARE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY