SignIn
Kerala Kaumudi Online
Friday, 10 July 2026 5.04 PM IST

ചക്കമുറിച്ചാൽ കത്തിയിൽ അരക്ക് പറ്റില്ല, സിമ്പിളായി ഇങ്ങനെയൊന്ന് പരീക്ഷിച്ച് നോക്കൂ

howto-remove-jackfruit-sa
ചക്കയും ചക്കച്ചുളയും

ലോകത്തിലെ ഏറ്റവും വലിയ ഫലമാണല്ലോ ചക്ക. ഇപ്പോൾ ചക്കയുടെ വിളവെടുപ്പ് കാലമാണ്. വേണമെങ്കിൽ ചക്ക വേരിലും കായ്‌ക്കുമെന്ന ചൊല്ല് ഇപ്പോൾ പലയിടത്തും കാണാം. പ്ളാവുകളുടെ ചില്ലകൾ മുതൽ വേരുകളിൽ വരെ നല്ല ചക്ക കാണാം. ചക്കപഴം,​ ചക്കവരട്ടിയത്,​ ചക്ക ചിപ്‌സ്,​ ചക്ക തോരൻ,​ ചക്ക പായസം അങ്ങനെ ഇപ്പോൾ നാട്ടിലെല്ലാം വിവിധ ചക്ക വിഭവങ്ങൾ നിറയുന്ന സമയമാണ്. പഴുത്തതോ പച്ചയോ ആയ ചക്ക മുറിക്കുമ്പോൾ ഉള്ള പ്രധാന പ്രശ്‌നമാണ് ചക്കയരക്ക്. കത്തിയിൽ പറ്റിയ ചക്കയരക്ക് മാറ്റാൻ പലരും വെള്ളമൊഴിച്ച് കത്തി കഴുകിവയ്‌ക്കുകയാണ് ചെയ്യുന്നത്. ഇതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നുമില്ല. അരക്ക് അവിടെത്തന്നെ പിന്നെയും തുടരും.

വളരെ ലളിതമായൊരു വഴിയിലൂടെ ചക്കയരക്ക് നീക്കാം. അരക്ക് പറ്റിയ കത്തി ചെറിയ തോതിൽ തീയുടെ മുകളിൽ കാണിച്ച് ചൂടാക്കിയ ശേഷം ഉടൻ ഒരു കടലാസെടുത്ത് തുടച്ചാൽ അരക്ക് അപ്പോഴേ പോകും. വളരെ കുറച്ച് നിമിഷങ്ങൾ മാത്രമേ കത്തി തീയുടെ മുകളിൽ കാണിക്കാവൂ അല്ലാത്തപക്ഷം അതിന്റെ മൂർച്ച നഷ്‌ടമാകും.

ചക്കയരക്ക് കൈയിലും കത്തിയിലും പറ്റിയത് മാറ്റാൻ ഒരുമുറി നാരങ്ങ കൊണ്ടും സാധിക്കും. നാരങ്ങാ മുറിച്ച് കറയുള്ള ഭാഗങ്ങളിൽ ചെറുതായി ഉരസുക ഇനി ചെറുചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കഴുകിയാൽ അരക്കെല്ലാം പോയി കൈയും കത്തിയും വൃത്തിയാകും.

English Summary

The main problem when cutting a ripe or green jackfruit is the jackfruit scar. Many people wash their knives with water to remove the jackfruit scar. This is not particularly useful. The scar will remain there. There is a very simple way to remove the jackfruit scar.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JACKFRUIT SAP, KNIFE, LEMON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY