SignIn
Kerala Kaumudi Online
Monday, 03 August 2026 3.40 PM IST

പരത്തിയ ചപ്പാത്തി ദിവസങ്ങളോളം ഫ്രഷായി സൂക്ഷിക്കാം; ഈ രീതി പരീക്ഷിക്കൂ

chapati
പ്രതീകാത്മക ചിത്രം

മിക്ക വീടുകളിലും രാത്രി ചപ്പാത്തിയാണ് ഉണ്ടാക്കുന്നത്. കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ചപ്പാത്തി. ഗോതമ്പ് വിറ്റാമിൻ ബി, ഇ, കോപ്പർ, അയഡിൻ, സിങ്ക്, മാംഗനീസ്, സിലിക്കൺ, പൊട്ടാസ്യം, കാത്സ്യം, ഫൈബർ എന്നിവയുടെ കലവറയാണ്. അതിനാൽ ചപ്പാത്തി ധൈര്യമായി കഴിക്കാം. എന്നാൽ സ്ഥിരമായി ചപ്പാത്തി ഉണ്ടാക്കുന്നത് വളരെ പ്രയാസം നിറഞ്ഞ കാര്യമാണ്. അതിന് ഒരു പരിഹാരമായി ചപ്പാത്തി പരത്തി ഫ്രിഡ്ജിൽ സൂക്ഷിക്കാൻ കഴിയും. എന്നാൽ പലർക്കും അത് എങ്ങനെയാണെന്ന് അറിയില്ല. അത് എങ്ങനെയെന്ന് നോക്കിയാലോ?

ആദ്യം ചപ്പാത്തി മാവ് കുഴച്ച് 15 -10 മിനിറ്റ് മാറ്റിവയ്ക്കുക. ശേഷം ഓരോ ഉരുളയാക്കി ചപ്പാത്തി പരത്തണം. ഓരോ ചപ്പാത്തിക്കും ഇടയിൽ ബട്ടർ പേപ്പറോ ബേക്കിംഗ് പേപ്പറോ അല്ലെങ്കിൽ ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് ഷീറ്റോ വയ്ക്കുക. ഇത് ചപ്പാത്തികൾ പരസ്പരം ഒട്ടിപ്പിക്കുന്നത് തടയും. ശേഷം എല്ലാ ചപ്പാത്തിയും എയർടൈറ്റ് കണ്ടെയ്നറിലോ സിപ്പ് ലോക്ക് ബാഗിലോ സൂക്ഷിക്കാം. ഫ്രിഡ്ജിൽ ഇത് 2 -3 ദിവസം വരെ സൂക്ഷിക്കാം. ഫ്രീസറിലാണെങ്കിൽ ഒരുമാസവരെ ഇത്തരത്തിൽ സൂക്ഷിക്കാൻ കഴിയും. ഫ്രിഡ്ജിൽ വച്ച ചപ്പാത്തി ആവശ്യമായ സമയത്ത് നേരിട്ടെടുത്ത് ചൂടായ തവയിൽ ഇട്ട് ചുട്ടെടുക്കാം. ഫ്രീസറിൽ വച്ചതാണെങ്കിൽ 10-15 മിനിറ്റ് പുറത്തുവച്ച ശേഷം ചുട്ടെടുക്കാം.

English Summary

The article offers a convenient method for preparing and storing chappathis, a healthy and popular dinner option. To simplify daily cooking, it suggests rolling chappathis, separating them with paper, and storing them in airtight containers. They can be refrigerated for 2-3 days or frozen for up to a month, providing a practical solution for busy households.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHAPATI STORAGE TIPS, HOW TO STORE CHAPATI, KEEP CHAPATI FRESH, CHAPATI IN FRIDGE, CHAPATI FREEZING TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY