SignIn
Kerala Kaumudi Online
Monday, 29 June 2026 5.08 PM IST

മഴക്കാലത്ത് മെത്തയിലുമുണ്ടാകും മാറ്റം; ദുർഗന്ധവും പൂപ്പലുമകറ്റാൻ ഇക്കാര്യങ്ങൾ ചെയ്യാം

mattress
പ്രതീകാത്മക ചിത്രം

കേരളത്തിൽ വീണ്ടും മഴ സജീവമാവുകയാണ്. ഈ സമയത്ത് വീട്ടിലെ പല വസ്തുക്കൾക്കും ഈർപ്പവും പൂപ്പലുമുണ്ടായി കേടുപാടുകളുണ്ടാകാനുള്ള സാദ്ധ്യതകൾ കൂടുതലാണ്. ഇതിലൊന്നാണ് മെത്ത. മഴക്കാലത്ത് വെയിൽ അപൂർവം മാത്രം ലഭിക്കുന്നതിനാൽ മെത്ത വൃത്തിയാക്കാനോ ഉണക്കിയെടുക്കാനോ സാധിക്കാറില്ല. വിയർപ്പും വെള്ളവും മറ്റും വീണാൽ മെത്തയിൽ ദുർഗന്ധമുണ്ടാവും.ഇതിനൊപ്പം മഴക്കാലത്തെ ഈർപ്പത്തെത്തുടർന്നുള്ള പൂപ്പൽ കൂടുതൽ പ്രശ്നമാകും. മഴക്കാലത്ത് മെത്ത സംരക്ഷണത്തിന് വലിയ പ്രാധാന്യം നൽകേണ്ടതുണ്ട്.

മഴക്കാലത്ത് വെയിൽ ലഭിക്കുന്ന സമയങ്ങളിൽ വായുവും വെളിച്ചവും വെയിലുമേൽക്കുന്ന തരത്തിൽ മെത്ത വയ്ക്കുക. കുറച്ച് മണിക്കൂർ നേരമെങ്കിലും ഇങ്ങനെ ചെയ്യണം. ആഴ്‌ചയിലൊരിക്കൽ മെത്തയിൽ വിരിക്കുന്ന ഷീറ്റും തലയിണക്കവറുകളും മാറ്റി പകരം കഴുകി ഉണക്കി വൃത്തിയാക്കിയത് ഇടണം.

മഴയില്ലാത്ത സമയങ്ങളിൽ ജനാലകൾ തുറന്നിട്ട് മുറിക്കുള്ളിൽ വായുസഞ്ചാരം ഉറപ്പാക്കണം. മെത്തയുടെ മുകളിൽ ഈർപ്പം തടയുന്ന വാട്ടർപ്രൂഫ് പ്രൊട്ടക്‌ടർ ഉപയോഗിക്കുക. മെത്ത ഇടയ്ക്കിടയ്ക്ക് മറിച്ചും തിരിച്ചും ഇടുന്നത് ഈർപ്പം ഒരേസ്ഥലത്തുതന്നെ തങ്ങിനിൽക്കുന്നത് ഒഴിവാക്കും.

മെത്തയിൽ പൂപ്പലിന്റെ അടയാളങ്ങൾ കൂടുതലായാൽ പുതിയ മെത്ത വാങ്ങുന്നതാണ് നല്ലത്. കട്ടിലിനടിയിൽ അമിതമായി സാധനങ്ങൾ സൂക്ഷിക്കുന്നത് വായുസഞ്ചാരം തടസപ്പെടുത്തും. അതിനാൽ അവിടം കഴിയുന്നത്ര വൃത്തിയായി സൂക്ഷിക്കുക.

മെത്ത വൃത്തിയാക്കുമ്പോൾ കുറച്ച് ബേക്കിംഗ് സോഡ ഉപയോഗിക്കുന്നതും ഗുണം ചെയ്യും. പലപ്പോഴും പൊടിപടലങ്ങള്‍, ചര്‍മ്മത്തിലെ മൃത കോശങ്ങള്‍ എന്നിങ്ങനെ പലതും മെത്തയില്‍ ഉണ്ടായേക്കാം. ബാക്ടീരിയയുടെ വളര്‍ച്ചയ്ക്ക് ഇത് കാരണമാകും. ഇതൊഴിവാക്കാനുള്ള എളുപ്പവഴി മെത്ത പ്രൊട്ടക്ടര്‍ ഉപയോഗിക്കുക എന്നതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MASTTRESS, RAINY SEASON, RAINY SEASON TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY