SignIn
Kerala Kaumudi Online
Thursday, 16 July 2026 10.20 AM IST

മുകേഷ് അംബാനിയുടെ പക്കൽ പോലുമില്ല; നിതയുടെ കയ്യിലുള്ള ഏറ്റവും വിലപ്പിടിപ്പുള്ള വസ്‌തുക്കൾ ഇവ

nita-ambani

റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയുടെ ഭാര്യയും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സണുമായ നിത അംബാനി എന്നും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങളിലൊന്നാണ്. ആഡംബരവും ഫാഷനും സമ്പന്നതയും നിറഞ്ഞൊഴുകുന്ന നിതയുടെ ജീവിതം എപ്പോഴും വാർത്തകളിൽ നിറയാറുമുണ്ട്. 'ബ്യൂട്ടി വിത്ത് ബ്രെയിൻ' എന്നതിന്റെ പര്യായം കൂടിയാണ് നിത അംബാനി. ശക്തമായ ബിസിനസ് നേതൃത്വത്തിനും പേരുകേട്ടയാൾ. ലോകത്തിലെ ഏറ്റവും വില കൂടിയതും അപൂർവ്വവുമായ വസ്തുക്കളോടുള്ള അവരുടെ പ്രണയവും വാർത്തകളിൽ ഇടം നേടാറുണ്ട്.

  • ഇന്ത്യയിലെ നിരത്തുകളില്‍ ഓടുന്ന കാറുകളില്‍ ഏറ്റവും വിലകൂടിയ മോഡലുകളിൽ ഒന്നായ ഓഡി എ9 കെമിലിയോണിന്റെ ഉടമയാണ് നിത അംബാനി. അള്‍ട്രാ പ്രീമിയം ലക്ഷ്വറി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കെമിലിയോണിന്റെ വില 100 കോടി രൂപയാണ്. ലോകത്ത് ആകെ 11 യൂണിറ്റുകള്‍ മാത്രമാണ് വിറ്റത്.
  • 400-500 കോടി മൂല്യമുള്ള എമറാൾഡ് നെക്‌ലേസ്. കൊളംബിയൻ എമറാൾഡും ഡയമണ്ടുമാണ് ഇതിന്റെ സവിശേഷത.
  • 240 കോടിയിലേറെ മൂല്യമുള്ള സ്വകാര്യ ജെറ്റ്. A319 എയർബസ് നിത അംബാനിക്കുവേണ്ടി പ്രത്യേകമായി നി‌ർമിച്ച സ്വകാര്യ ജെറ്റാണ്. ആഡംബരത്തിന്റെ അവസാന വാക്കായ ഈ വിമാനത്തിൽ ഒരു ലോഞ്ച്, ബെഡ്‌റൂം, സ്‌കൈ ബാർ തുടങ്ങിയവയുമുണ്ട്. അതിനാൽതന്നെ പറക്കുന്ന ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ എന്ന് ഈ വിമാനത്തെ വിശേഷിപ്പിക്കാം.
  • 200 കോടിയിലധികം മൂല്യമുള്ള രാജകീയ ആഭരണം. മുഗൾ കാലഘത്തിലെ ഈ ആഭരണം കയ്യിൽ ധരിക്കുന്ന ഒന്നാണ്. റൂബിയും വജ്രങ്ങളുംകൊണ്ടാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്.
  • 150 കോടിയിലേറെ വിലയുള്ള കമ്മലുകൾ.
  • സ്വർണം, വജ്രം എന്നിവയാൽ നെയ്‌തെടുത്ത വിവാഹ സാരികൾ. 40 കോടിയിലേറെയാണ് ഇവയുടെ മൂല്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NITA AMBANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY