SignIn
Kerala Kaumudi Online
Wednesday, 22 July 2026 2.31 AM IST

മെമ്മറി കാർഡില്ലാതെ തന്നെ നിങ്ങളുടെ ഫോണിലെ മെമ്മറി നിലനിർത്താം, രണ്ട് പ്രധാനവഴികൾ ഇവയാണ്

phone-storage
പ്രതീകാത്മക ചിത്രം

നമ്മളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ആകെ കലവറയാണ് മൊബൈൽ ഫോണുകൾ. ആവശ്യമായ ചിത്രങ്ങൾ, വീഡിയോകൾ, പിഡിഎഫ് അടക്കം പലതരം ഫയലുകൾ, ഉപയോഗപ്രദമായ ആപ്പുകൾ എന്നിവയെല്ലാം ഓരോരുത്തരുടെയും ഫോണിലുണ്ടാകും. ഇവയിൽ നൂറുകണക്കിന് ആവശ്യമുള്ളതരം കാര്യങ്ങളുമുണ്ടാകും. ഇവ തിങ്ങിനിറഞ്ഞ് സ്വന്തം ഫോൺ നേരെ ഉപയോഗിക്കാനാകാത്തവർ നമ്മുടെ നാട്ടിൽ ധാരാളമുണ്ട്. 4ടിബിയുടെ മെമ്മറി കാർഡ് വരെ ഇപ്പോൾ ലഭ്യമാണ്. എന്നാൽ മിക്കവരും ഉപയോഗിക്കുന്ന ഫോണുകളുടെ സ്റ്റോറേജ് ഒരു ടിബി മുതൽ രണ്ട് ടെറാബൈറ്റ് വരെയാണ്.

ഫോൺ നിറഞ്ഞുകവിയുമ്പോൾ പലരും സമയം മെനക്കെട്ടിരുന്ന് ഡാറ്റ ഡിലീറ്റ് ചെയ്യാറുണ്ട്. ഇത്ര കഷ്‌ടപ്പെടാതെ എങ്ങനെയാണ് നിങ്ങൾക്കാവശ്യമുള്ള ഡാറ്റ സംരക്ഷിക്കുക? അതിനുള്ള പ്രധാന മാർഗം ഫിസിക്കൽ സ്റ്റോറേജ് ഡിവൈസുകളും ക്‌ളൗഡ് സ്റ്റോറേജും ഉപയോഗിക്കുക എന്നതാണ്.

ആൻഡ്രോയിഡ് ഫോണിൽ ഗൂഗിൾ ഡ്രൈവ് മികച്ചൊരു ഓപ്‌ഷനാണ്. 15ജിബി സൗജന്യ സ്റ്റോറേജ് ഇതിലുണ്ട്. ആപ്പിലൂടെ തന്നെ ഗൂഗിൾ ഡ്രൈവിലെത്താം. ഓഫീസ് രേഖകൾ,ചിത്രങ്ങൾ, ഡിജിറ്റൽ കോപ്പികൾ ഇവയെല്ലാം ഗൂഗിൾ ഡ്രൈവിൽ സൂക്ഷിക്കാം. ഗൂഗിൾ വൺ സബ്‌സ്‌ക്രിപ്ഷൻ പണംമുടക്കിയെടുത്താൽ 100 ജിബി സ്റ്റോറേജ് ലഭിക്കും. ഗൂഗിളിന് മാത്രമല്ല മറ്റ് പലതരം ക്‌ളൗഡുകൾ ഇന്ന് ലഭ്യമാണ്.

എന്നാൽ ചിലതരം ചിത്രങ്ങളോ, വീഡിയോയോ, ഡാറ്റയോ ഇത്തരത്തിൽ ക്‌ളൗഡിൽ അപ്‌ലോഡ് ചെയ്‌ത് സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്ന് കരുതുന്നവർക്കായി ഫിസിക്കൽ സ്റ്റോറേജ് മാർഗമായ യുഎസ്ബി തമ്പ് ഡ്രൈവ് ഉപയോഗിക്കാം. ഇവ വിലനോക്കി വേണ്ടവ തിരഞ്ഞെടുക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHONE MEMORY, INCREASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE