വീഡിയോകളുടെ കാഴ്ചക്കാരുടെ എണ്ണം കണക്കാക്കുന്ന രീതിയിൽ പുതിയ മാറ്റവുമായി യൂട്യൂബ്. ഇനിമുതൽ യൂട്യൂബ് ഷോര്‍ട്‌സ് വീഡിയോയെ പോലെ ദൈര്‍ഘ്യമേറിയ വീഡിയോകളും ലൈവ് സ്ട്രീമുകളും ഒറ്റ സെക്കന്‍ഡ് കണ്ടാല്‍ പോലും അത് ഒരു വ്യൂ ആയി കണക്കാക്കും.
ഇതുപ്രകാരം ഒരു വീഡിയോ ഓപ്പണ്‍ ചെയ്യുന്നത് മുതല്‍ വ്യൂ റെക്കോര്‍ഡ് ചെയ്യപ്പെടും. നേരത്തെ വീഡിയോയില്‍ നിന്ന് പണമുണ്ടാക്കാന്‍ ആളുകള്‍ കൂടുതല്‍ നേരം വീഡിയോ കാണണമായിരുന്നു. എന്നാൽ ഇനിമുതൽ അതിന്റെ ആവശ്യമില്ല. 2026 ഓഗസ്റ്റ് 24 മുതലാണ് പുതിയ മാറ്റം പ്രാബല്യത്തിൽ വരിക. എന്നാല്‍ നേരത്തെ പോസ്റ്റുചെയ്ത വീഡിയോകള്‍ക്ക് ഈ മാറ്റം ബാധകമല്ലെന്നും യൂട്യൂബ് അറിയിച്ചു
പുതിയ മാറ്റത്തോടെ ഭാവിയിൽ കാഴ്ചക്കാരുടെ എണ്ണം വർദ്ധിക്കുമെന്നാണ് യൂട്യൂബിന്റെ പ്രതീക്ഷ. എന്നാൽ ഈ മാറ്റം ചാനലുകളുടെ കാഴ്ചക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെങ്കിലും അത് വരുമാനത്തെയോ മോണിറ്റൈസേഷനെയോ ബാധിക്കില്ലെന്നും യുട്യൂബ് വ്യക്തമാക്കി.
YouTube is updating its view counting method for long videos and live streams. Effective August 24, 2026, a view will be registered after just one second of watch time, similar to YouTube Shorts. This change will apply to new content uploaded after the implementation date, not existing videos. YouTube anticipates an increase in view counts but clarifies it will not affect creator monetization or revenue.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |