SignIn
Kerala Kaumudi Online
Saturday, 23 May 2026 7.09 PM IST

മ​ഴ​ ​പ​റ​ഞ്ഞ​ ​ര​ണ്ട് ക​വി​ത​കൾ നി​ബി​ൻ​ ​ക​ള്ളി​ക്കാ​ട്

d

ഇ​ല​വീ​ട്
ഇ​ല​ക​ൾ​ ​കൊ​ണ്ടൊ​രു​ ​വീ​ട്
ഉ​ള്ളി​ലെ​ ​അ​തി​ഥി​ ​വെ​ളി​ച്ച​വും!
മ​ഴ​കൊ​ള്ളാ​തെ​ ​മി​ന്നാ​മി​നു​ങ്ങു​കൾ
ഇ​ണ​യോ​ട് ​സ്വ​കാ​ര്യം​ ​പ​റ​യു​ന്നു.

​ ​ഒ​രു​തു​ള്ളി​ ​സ്നേ​ഹം
പി​രി​യും​ ​മു​മ്പൊ​രു​ ​മ​ന​സാ​യി​രു​ന്നു
ഒ​രേ​ ​ഗ​തി​യു​ടെ​ ​സ്വ​പ്ന​മാ​യി​രു​ന്നു,
അ​ക​ന്നു​ ​പോ​യ​തി​ൽ​ ​പി​ന്നെ​യാ​ണ്
ഒ​റ്റ​യ്ക്കാ​യൊ​ഴു​കി​ത്തീ​ർ​ന്ന​ത്.

​ ​കാ​റ്റു​മ്മ
മ​ര​ങ്ങ​ൾ​ ​ത​മ്മി​ൽ​ ​പ്ര​ണ​യി​ക്കാ​റു​ണ്ട്
ന​മ്മ​ള​ത് ​കാ​ണാ​റി​ല്ലെ​ന്നേ​യു​ള്ളൂ,
പെ​രും​മ​ഴ​ ​നോ​ക്കി​ ​കാ​റ്റി​ലാ​ടി​യെ​ത്തി
പെ​ട്ടെ​ന്നു​മ്മ​വ​ച്ച് ​അ​വ​യും​ ​പ്രേ​മി​ക്കു​ന്നു!

​ ​മ​ൺ​നോ​ട്ടം
അ​ട​ങ്ങാ​ത്ത​ ​പ്ര​ണ​യ​മാ​യി​രു​ന്നു,​
മ​ണ്ണു​കാ​ണു​ന്ന​ ​ആ​കാ​ശ​ത്തോ​ട്,
തീ​രാ​ദാ​ഹ​മാ​യി​രു​ന്ന​തി​നെ​യാ​ണ്
വെ​ള്ള​ത്തി​ൽ​ ​മു​ക്കി​ക്കൊ​ല്ലു​ന്ന​ത്...

​ ​ജ​ല​പ്പ​ക്ഷി
അ​ക​ലു​മ്പോ​ളാ​യി​രു​ന്നു​ ​യോ​ഗം
അ​ലി​യും​ ​മു​മ്പാ​യി​രു​ന്നു​ ​ദേ​ഹം
അ​ഴു​കും​ ​മു​ൻ​പാ​യി​രു​ന്നു​ ​ദാ​ഹം
അ​ഴ​ലി​നു​ ​മു​മ്പാ​യി​രു​ന്നു​ ​മോ​ഹം

​ ​ന​ഷ്ട​ ​ത​ന്മാ​ത്ര
സ്നേ​ഹ​ത്തി​ന്റെ​ ​ക​ട​ലാ​യി​രു​ന്നു
പി​ന്നെ​ ​ജീ​വി​ത​ത്തി​ലാ​ഗ്ര​ഹി​ച്ച​ത്,
വി​ര​ഹ​വേ​ദ​ന​യു​ടെ​ ​വ​ലി​യ​ ​തീ​രം
തൊ​ടാ​ൻ​ ​കാ​ത്തി​രി​ക്കു​മ​റി​യാ​തെ.

​ ​പെ​യ്ത്ത്
വീ​ടു​കാ​ണാ​ൻ​ ​ഒ​ന്നു​കൂ​ടി
ചി​റ​കു​ക​ൾ​ ​കൊ​തി​ക്കു​മ്പോൾ
ക​ണ്ണി​നു​ള്ളി​ൽ​ ​പെ​യ്തു​നി​ന്നു
വ​ഴി​ ​ക​ടം​കെ​ട്ടും​ ​പെ​രും​തു​ള്ളി!

ര​ണ്ട്
..........
ജീ​വാ​ർ​ദ്ധം

മ​റ​ന്നു​വ​ച്ച​ ​മ​റ​വി​യു​ടെ​ ​നി​ഴ​ലി​ൽ​ ​നി​ന്നും
മ​റ​ച്ചു​വ​ച്ച​ ​ഓ​ർ​മ്മ​യു​ടെ​ ​നി​ല​വി​ളി
മു​ഴ​ങ്ങി​ക്കേ​ൾ​ക്കു​ന്ന​ ​നി​മി​ഷ​ങ്ങ​ളിൽ
നി​ന്നെ​യി​ന്നും​ ​ഞാ​നോ​ർ​ക്കാ​റു​ണ്ട്...

പ​ച്ച​പു​ത​ച്ചു​ ​പാ​യ​ൽ​പി​ടി​ച്ച​ ​വാ​ക്കു​കൾ
ആ​കെ​യു​മ​ഴു​കി​യ​ ​വാ​ഗ്ദാ​ന​ത്തി​ന്റെ
വേ​രു​ക​ളി​ൽ​ ​നി​ന്നു​ ​പൂ​വി​ട്ട​ ​പൂ​ക്കാ​ലം
ശ​ല​ഭ​ങ്ങ​ളെ​ ​വ​ര​വേ​ൽ​ക്കു​മ്പോ​ലെ...

ത​ണ​ലു​ള്ള​ ​പു​ഞ്ചി​രി​യു​ടെ​ ​താ​ഴ്‌​വാ​ര​ങ്ങ​ളിൽ
മോ​ഹ​വെ​യി​ലു​ക​ൾ​ ​വ​ന്നു​ണ​ർ​ത്തു​മ്പോൾ
തൊ​ട്ടു​മു​മ്പേ​ ​ഞാ​നു​മൊ​പ്പം​ ​വ​ര​ട്ടെ​യെ​ന്ന്
മു​ന്നി​ൽ​ ​ക​ണ്ണീ​രു​ക​ൾ​ ​കൈ​നീ​ട്ടു​മ്പോ​ൾ,
എ​വി​ടെ​യോ​ ​ഉ​പേ​ക്ഷി​ച്ച​ ​ജീ​വി​തം
തി​ര​ഞ്ഞ് ​പി​ന്നെ​യും​ ​തി​രി​ച്ചു​പോ​കു​മ്പോ​ൾ...

ഒ​ടു​വി​ലെ​ ​നേ​രം​ ​മ​ര​ണ​ത്തി​നു​ ​മു​ന്നിൽ
ജീ​വി​ത​ത്തി​ൽ​ ​നീ​യ​ല്ലാ​തെ​ ​മ​റ്റൊ​ന്നും
നേ​ട​ണ​മെ​ന്നി​ല്ലാ​തെ​ ​നി​ൽ​ക്കു​മ്പോ​ൾ,
പി​ന്നെ​യും​ ​നി​ന്നെ​ ​ഞാ​നോ​ർ​ക്കാ​റു​ണ്ട്
നി​ന്നി​ല​ന്നേ​ ​മ​റ​ന്നു​വ​ച്ച
എ​ന്റെ​ ​ജീ​വി​ത​ത്തെ​യും!

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: POEM, KAVITHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY