കാത്തിരിക്കാമെന്ന വാക്കിൽ
വേർപിരിയുന്നു വേദനയോടെ
കാലത്തിൻ കനൽക്കാറ്റിൽ അകലുന്നു
കണ്ണീർക്കടലായ് ഒഴുകുന്നു
കടങ്കഥയായത് മാറുന്നു.
എവിടെയാണറിയില്ലയെങ്കിലും
എന്തിനോ കേഴുന്നു ശൂന്യതയിൽ
ത്യാഗത്തിൻ ബലിപീഠം തന്നിൽ
താനേ ചെന്നൊരു ബലിമൃഗം പോലെ.
ഏകാന്തമൂകമാം ജീവിതയാത്രയിൽ
ചന്ദനം ചാർത്തും ഓർമ്മകളിൽ
മർമ്മരം പോലിന്നും മുഴങ്ങുന്നു
കാതരമാം മൃദുമൊഴികൾ.
പിൻയാത്ര കഴിയില്ല,യെന്നാലും
പ്രിയങ്കരം എന്നുമാ മുറിപ്പാടുകൾ
തിരുത്താനാവാത്ത തിരനാടകം
ആടിത്തീർക്കും മനുഷ്യജന്മം!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |