ഏറെ നാളായി കൊതിച്ചൊരു ചുടുചുംബനം
അതു നീയിന്നെൻ ചുണ്ടിൽ പതിച്ച നേരം
മൃദുലോലമാം അധരങ്ങൾ എന്നധരമലരിൻ മധു-
നുണയും നേരം
ഓമലേ നീയാം പ്രണയം
എന്നിൽ നിറഞ്ഞൊഴുകും നദിയായി
നിന്നിൽ ചേർന്നൊഴുകുമൊരു ചെറു
പുഴയായി ഞാനും
ഇത്തിരി നേരം കൂടിയെന്നെന്നുള്ളം കൊതിച്ചു പോയി.
നീയൊരു മായാമാന്ത്രികൻ പൊന്നേ
നീയെന്നരികിൽ നിൽക്കെ
നിൻ ശ്വാസമെൻ മേനിയിൽ തൊടവേ
നീ പ്രണയം വിതറും മാന്ത്രികനായി മാറുന്നുവോ?
നിൻ മായയിൽ അലിഞ്ഞു പോകുമൊരു ചെറു പുഷ്പമാകുന്നുവോ ഈ ഞാൻ?
അടർത്തല്ലേ നീയാ മൃദു ലോലമാമാധരങ്ങളെന്നധരങ്ങളിൽ നിന്നൊരുനാളും
നീയില്ലെങ്കിൽ, നിൻ പ്രണയമില്ലെങ്കിൽ
നിലച്ചു പോയൊരു പുഴ മാത്രമാണീ ഞാൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |