SignIn
Kerala Kaumudi Online
Sunday, 12 July 2026 4.24 AM IST

അജ്ഞാത സൗഹൃദം

as

വായനയുടെ മായാനദി ഒഴുകിയൊരു നാളിൽ,
ഏതോ ദിക്കിൽ നിന്നൊരു പൂവിതൾ ഒഴുകിയെത്തി...
ആരെന്നോ എന്തെന്നോ അറിയാതെ വന്നെങ്കിലും
പുസ്തകത്താളുകളിൽ കണ്ടു നിന്നെ, സുഹൃത്തേ...
വാക്കുകൾ കൈമാറി, ചിന്തകൾ പങ്കുവച്ചു,
അറിയാത്ത വഴികളിൽ സൗഹൃദം പൂത്തുലഞ്ഞു...
കാണാത്ത മുഖമായിരുന്നിട്ടും ഹൃദയം തിരിച്ചറിഞ്ഞു,
കാലം തന്ന സമ്മാനമായി നീ എൻ ജീവിതത്തിലെത്തി...
കയ്‌പ്പേറിയ നാളുകൾ മനസ്സിനെ മൂടിയപ്പോൾ,
നിശബ്ദമായ വേദനകൾ ഉള്ളിൽ നിറഞ്ഞപ്പോൾ,
എവിടെ നിന്നോ നീ വന്ന് വാക്കുകളാൽ തഴുകി,
വറ്റിയ ഹൃദയമണ്ണിൽ മഴയായി പെയ്തിറങ്ങി...
ഇന്ന് നീ മറ്റൊരു ദിക്കിൽ ഒഴുകുകയാണെങ്കിലും,
ജീവിതഭാരങ്ങൾ നിന്നെ തേടി വന്നിട്ടുണ്ടെങ്കിലും,
ഒരുനാൾ മറുകരയിൽ വീണ്ടും കാണാമെന്ന പ്രതീക്ഷയിൽ,
സൗഹൃദത്തിൻ വെളിച്ചം ഹൃദയത്തിൽ ഞാൻ സൂക്ഷിക്കുന്നു...
എൻ വാക്കുകളിൽ ഇന്നും നിൻ പുഞ്ചിരി നിറയുന്നു,
എൻ ഓർമ്മകളിൽ ഇന്നും നിൻ സാന്നിദ്ധ്യം ജീവിക്കുന്നു...
ദൂരങ്ങൾ എത്രയുണ്ടായാലും സൗഹൃദം മാഞ്ഞുപോകില്ല,
കാലങ്ങൾ കടന്നാലും, സുഹൃത്തേ, നീ ഹൃദയത്തിൽ നിലനിൽക്കും...

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LITERATURE
PHOTO GALLERY