
വന്ദനം നേരുന്നു ചന്ദനഗാത്രമേ
സുന്ദരം സുന്ദരം നിന്റെ മുഖാംബുജം
മന്ദം ഗമനം നടത്തും മരാളമേ
നന്ദ ശോഭിതം തന്നെ, നിൻ മന്ദസ്‌മിതം
ആരോമലേ, എൻ പ്രണയാഭരണം നീ
അരുമയോടണിയേണ മുൾത്തടത്തിൽ
ആതിരേ, നിന്നുടെ പ്രമേസുഗന്ധത്താൽ
അഭിരാമമെന്നാരാമം പൂത്തുലഞ്ഞു
സൗന്ദര്യമെ, എൻ ഹൃദയകമലത്തിൽ
സൗരഭ്യം നീ, അനുദിനം തൂകിടുന്നു
സൗഭാഗ്യമേ, എന്റെ സ്വപ്നസൗധത്തിൽ നീ
സംഗീത സ്വരഗംഗ ഒഴുക്കേണമേ
അനുരാഗിണീ അഭയം തരൂ, നിന്നിൽ
അവിരാമം അലിയട്ടെന്നാത്മരാഗം
ആനന്ദ സാഫല്യമാണെനിക്കെന്നും നീ
അമൃതം നിറയുമെന്നനുരാഗമേ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |