SignIn
Kerala Kaumudi Online
Sunday, 20 September 2026 3.57 AM IST

വാഴ്‌വ് വിചാരങ്ങൾ

poem

ഏറെനാൾ ജീവിച്ചിരിക്കാൻ കൊതിക്കിലും

ഏറുന്ന പ്രായം വെറുക്കുന്നു നാം...

ചാരുതയാർന്നൊരീ വഴ്വ്ദിനം പ്രതി

ചോരുകയാണെന്ന സത്യം നിനയാതെ

പോരുനടത്തിയും മോഹം വളർത്തിയും

തീരുകയല്ലയോ ജന്മ സൗഭാഗ്യങ്ങൾ !!

ജീവിതത്തിന്നുപമാനമാതുതന്നെ

മേവുന്നനുപമമായിങ്ങു ജീവിതം

തീക്കളിയാകുമീ ജീവിതവേളയിൽ

തീ തിന്നുജീവിപ്പൂ നമ്മൾ നിരന്തരം

കണ്ണീരിൽ മുക്കി നനച്ചുവെച്ചീടിലും

വെറ്റീറായ് മാറുന്ന ജീവിതം വിസ്‌മയം

ഭാവിയെന്നുള്ളൊരു ശൂന്യതയെപ്പറ്റി
ഭാവന ചെയ്തു നിറയലാം ജീവിതം എന്ന

രണ്ടു വരികളാക്കിയാൽ നന്നായിരുന്നു

നല്ലൊരു ജീവിതം ജീവിച്ചു തീർക്കുവാ-

നെല്ലാ ജനത്തിനും മോഹമുണ്ടെങ്കിലും

നല്ലതെന്താണെന്നറിയായ്‌കമൂലമീ

വല്ലായ്‌മകൊണ്ടു നിറയ്ക്കുന്നു ജീവിതം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POEM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LITERATURE
PHOTO GALLERY