മദ്യപാനികളാകവേ ഉണരുവിൻ !
മദ്യമിതൊരൗഷധമായി ഗണിക്കാം.
മധുരിക്കും ഇതാദ്യം, രസം നൽകീടും
മദോന്മത്തരായിട്ടവരുറങ്ങീടും
വശ്യാക്ഷിതന്നിലാമാസ്‌മര വിദ്യയാൽ
വശീകരിച്ചവർക്കേകിടും, നിർവൃതി
നാശമറിയാതിവർ ഭൃത്യരായിടും
മൂല്യം, നശിച്ചിടാൻ ഹേതുയിതായിടും
ഓടയും, വീടുമിതൊന്നായി തോന്നിടും
പുത്ര, കളത്ര, മിത്രിരോടെതിർത്തിടും
സഭ്യമല്ലാത്ത ഭാഷയും പറഞ്ഞിടും
സാമൂഹ്യകാധഃ പതനമതേകിടും
കൈകാൽ വിറച്ചിടും, ഓർക്കാനം ഛർദ്ദിയും
വന്നിടും പ്രമേഹവും, കരൾ വീക്കവും
ശ്വാസംമുട്ടലും, തളർവാതവും, ഭ്രാന്തും
കഷ്ടമീക്കൂട്ടർക്കൊരൗഷധമെവിടെ
മാരക മാരണ മദ്യം ത്യജിച്ചിടാം
ഭാവിനന്മയ്ക്കിതൊരാഹ്വാനമാകീടാം
മദ്യം വിഷമാണരുതെന്നരുളിയ
ദേവാ! ഗുരുദേവ! നിൻ പാദം നമിക്കാം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |