SignIn
Kerala Kaumudi Online
Sunday, 04 October 2026 4.31 AM IST

എൽനിനോ

kavitha-

പസഫിക്ക് തിളയ്ക്കുന്നു താപം കടുക്കുന്നു
ലോകമെമ്പാടും ഉയരുന്നു ഭീഷണികൾ

കൊടും പ്രളയം അതിരൂക്ഷമാം വരൾച്ച,

അത്യുഷ്ണം ഇവയൊക്കെ കാത്തിരിക്കുന്നു നമ്മെ

കാലം തെറ്റി പെയ്യുന്നു കാലവർഷം
പണ്ടത്തെ കൃതൃത മറന്നു ഇടവപ്പാതി

ഇല്ല,തുലാവർഷം മിന്നലും ഇടിയുമായ്

ഉണ്ടായാൽ ഇടമിന്നൽ അതിരൂക്ഷമാകുന്നു

ഒരു മാരി പെയ്‌തൊ ഴിയുമ്പോൾ അത്യുഷ്ണം


പെയ്യുന്ന നേരം മാത്രം ഇളംകുളിർ സ്പർശം

'എൽനിനോ കടുക്കും ആവാസവ്യവസ്ഥകൾ തെറ്റും

ദുരന്തങ്ങൾ ഇരട്ടിക്കും' മുന്നറിയിപ്പേകുന്നു യു .എൻ

വേണം കരുതൽ ജാഗരൂകരാകണം രാജ്യങ്ങൾ,
ഓർമ്മിപ്പിക്കുന്നു പരിസ്ഥിതി നിരീക്ഷകർ

ആഗോള താപനം ഉയരും വരും വർഷങ്ങളിൽ

വേണം നിതാന്ത ജാഗ്രത

പണ്ടൊരു കവി ചോദിച്ചു ലോകത്തോട്

ഇനിവരും തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ?

കഠിനമാകാം ദു:സ്സഹമാകാം ഇനിവരുന്ന

തലമുറയ്ക്ക് ഇവിടെ വാസം എന്നുറപ്പ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POEM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LITERATURE
PHOTO GALLERY