SignIn
Kerala Kaumudi Online
Sunday, 04 October 2026 3.47 AM IST

അരുവിപ്പുറം

gurumargam

' ആദ്യമായ് ചുറ്റമ്പലങ്ങൾക്കകത്തുനി
ന്നാദ്യമായ് ഈശ്വരൻ മോചിതനായ്
അരുവിപ്പുറത്ത് ശിലാഖണ്ഡമൊന്നിനാൽ
ഗുരുദേവൻ വിപ്ലവ വിത്ത് പാകി !

രക്തം ഭുജിക്കാത്ത, മദ്യം രുചിക്കാത്ത
ശുദ്ധമാം ദൈവസങ്കല്പമെത്തി !
അത്മാവിലാനന്ദസാഗരം തീർക്കുന്ന
മൂർത്തിയീ സത്യം അതെന്നും ഓതി !

ഈശ്വരകോപവും, താപവും, ശാപവും
ഇഴചേർത്തു വിശ്വാസച്ചരടു തീർത്ത്
മനുജരെ ബന്ധിച്ചിരുന്ന മേലളർക്ക്
കലികൊണ്ട് വിറപൂണ്ട കാഴ്ച കണ്ടൂ

നിത്യനാം ഏകദൈവത്തെ വണങ്ങുവാൻ,
സത്തിൽ ലയിച്ചു കൈ കൂപ്പി നിൽക്കാൻ
മർത്യഗണം മന:ശുദ്ധിയാർജ്ജിക്കുവാൻ
സദ്ഗുണൻ നാരായണൻ അരുളി!'

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POEM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LITERATURE
PHOTO GALLERY