SignIn
Kerala Kaumudi Online
Sunday, 11 October 2026 4.35 AM IST

വേണ്ട, ലഹരി

drug

കിനാവിന്റെ ചിറകൊടിഞ്ഞൊരു കുഞ്ഞു തെന്നലേ
കറുത്ത പുകയിലെന്തേ നീ മയങ്ങി നിൽപ്പൂ?
പുകയിലും പൊടിയിലും സ്വർഗങ്ങൾ തേടുമ്പോൾ
കത്തും കരളിനത് എണ്ണയാകുംഅറിഞ്ഞാലും.
അമ്മതൻ കണ്ണീരിലെ ഉപ്പ് അറിഞ്ഞുവോ നീ?
അച്ഛന്റെ നെഞ്ചിലെ നോവ് അറിഞ്ഞുവോ നീ?
പാടുന്ന നാവുള്ള പഠിക്കുന്ന പ്രായത്തിൻ

പാതി വഴിയിൽ കൂട്ടു കൂടും മൂകതാ മേഘങ്ങൾ.
ഒരു പുക, ഒരു നുള്ള് എന്ന് കെഞ്ചിയവരെല്ലാം
തകർത്തേക്കും നീ കാണും സുന്ദര സ്വപ്നങ്ങൾ .
ചതിയുടെ കെണിയിൽ സൗഹൃദം ചിരിക്കില്ല

ശ്മശാന മണിയിൽ സന്തോഷം കിട്ടില്ല.
ഭ്രമിക്കും ചിന്തകൾ ഒരു നാൾ നാളത്തെ വൃണമാകും

ഇടറുന്ന കാലടികൾ ഒരു നാൾ കരയുന്ന വീടാകും.
ഉയിരിൻ വില അറിയാൻ ഉണരണം ഉണ്ണീ നീ
ഉയരങ്ങളിൽ എത്തുവാൻ നിർത്തണം ഈ പുക.
കളിക്കളം വിളിക്കുന്നു പുസ്തകം ചിരിയ്ക്കുന്നു
കലയും കനവും ഉണ്ണി നിൻ കൈകളിൽ തന്നെ.
ജീവിതം നുകരുവാൻ ലഹരിയെ പിണക്കൂ നീ
പിന്നയൊ നുകരാം നമ്മൾക്കീ ജീവതമാകും ലഹരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POEM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LITERATURE
PHOTO GALLERY