SignIn
Kerala Kaumudi Online
Sunday, 18 October 2026 7.39 PM IST

അനന്വയം

poem

ദു:ഖത്തിൻ നീർക്കുടം തോളിലേന്തി
കാലം മുടന്തി നടക്കുന്നു !
ദുരിതത്തിൻ മരുഭൂമി നടുവിൽ
പാദങ്ങൾ പൊള്ളി നിൽക്കുന്നു ;
ദാഹനീർ തേടി കേഴുന്നു.

പുറകോട്ടൊഴുകും ഓർമ്മകളെന്നും
വേദന മാത്രം നൽകുന്നു.
മുന്നോട്ടൊഴുകും ജീവിതമെന്നും
കടമകളെണ്ണിപ്പറയുന്നു ;
ബധിരവിലാപം തുടരുന്നു.

തണലായ്ത്തീരേണ്ട ബന്ധങ്ങളിന്ന്
സ്വാർത്ഥഭാവം വരിക്കുന്നു.
കഥയില്ലാത്തൊരു കഥയായ് ജന്മം
ഒരുനാളൊടുവിൽ പൊലിയുന്നു ;
മോഹങ്ങളിവിടെ അലയുന്നു!

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POEM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LITERATURE
PHOTO GALLERY