SignIn
Kerala Kaumudi Online
Sunday, 18 October 2026 7.39 PM IST

ഓർമ്മകൾ

poem

ഓർമതൻ പിന്നാമ്പുറങ്ങളിൽ

ഞാനന്നാ പുഞ്ചവയലേലകളിലൂടെ

പുസ്തക സഞ്ചിയും തൂക്കി

പള്ളിക്കൂടത്തിലേക്കോടിയതും

ഏങ്ങലടിച്ചു കരഞ്ഞതും

അയലുകാർ ആശ്വസിപ്പിച്ചതും

കൂട്ടുകാർ ചേർന്നെന്നെ കൂടെ കൂട്ടിയതും

അനുനയിപ്പിച്ചതും,

തോട്ടിലെ വെള്ളത്തിൽ ചാടിക്കളിച്ചതും

ഇന്നലത്തേതുപോൽ ഓർക്കുന്നു
ഒരു മാർക്കെങ്ങാനും കുറഞ്ഞീടിൽ

അതുപിന്നെയെൻ പ്രിയ ടീച്ചർക്കും

വഴിനീളെ നാട്ടാർക്കും

തലവലിയേറുമ്പോൾ

അലമുറയിട്ട് കരഞ്ഞാർത്തലച്ചോടി

ഈറനണിഞ്ഞൊരാ സ്ളേറ്റുമായി

എൻപക്കത്തു വീടിലൂടെന്ന

മ്മക്കരികിലായ് ചെന്നണയുന്നതും

ഇന്നലത്തേതുപോൽ ഓർക്കുന്നു ഞാനിന്നും

ഈയിടെയൊരുനാൾ ഒരുയാത്രതൻ മദ്ധ്യേ

കയറിഞാനെന്റെയാ പഴയവീട്ടിൽ

ഓർമ്മകൾ ഓടിക്കുതിച്ചെത്തി പിന്നെയും

തേടിഞാനാ തൊടിയും,പറമ്പും

വെറ്റിലക്കൊടിയും ചെറുകുളവും
ഓർമ്മകൾ പിച്ചവെച്ചോടിയാ
പശുതൊഴുത്തിന്നരികിലൂടെ
വീണ്ടും തേടിഞാനെന്നയലത്തുകാരെ
ഒന്നുമേ കാണാനായി ല്ലെനിക്കന്നു
പുതുതായി മാറ്റിപ്പപണിതൊരാ വീടും
അതിലെയെൻ ബന്ധുജനത്തേയുമല്ലാതെ
പുത്തൻ വഴികളും, മരങ്ങളും
കണ്ടുഞാനോർത്തുപോയെൻ
ഇടവഴിയും,ചാരെയാ കടയ്ക്കമാവും
ഇന്നലത്തേതുപോൽ ഓർക്കുന്നു ഞാനിന്നും


തേടി ഞാൻ വെറുതെയാ ഇടവഴി

ക്കപ്പുറത്തുണ്ടായിരുന്നോരാ തോഴിയേയും

ഇല്ല അവരാരും, എന്നറിയാമെന്നാലും

വെറുതെ... ഒരു സുഖം

കാലം മറച്ചിട്ട വഴികളിലൊന്നുകൂടി-

തുപോലെ കയറിയിറങ്ങി പോകാനായതും

ഓർമ്മക്കു നിറമേകാനായതും

അക്കാലമൊക്കെ കഴിഞ്ഞെന്നാലും

മറക്കാനാകുന്നില്ലെനിക്കാ വീടും

പുരകളും.. കൊച്ചിറയവും

ഒരുവീടുപോൽ കഴിഞ്ഞോരെൻ

അയതൽക്കാരേയും

ഇന്നലത്തേതുപോൽ ഓർക്കുന്നു ഞാനിന്നും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POEM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LITERATURE
PHOTO GALLERY