SignIn
Kerala Kaumudi Online
Sunday, 25 October 2026 4.20 AM IST

വയോജനം

poem

തലയിലും താടിയിലും
മൂക്കിലും മൂക്കിനു കീഴിലും
മുടികളുണ്ടെങ്കിൽ
സ്വയമേവ നിറം മാറ്റം—
കറുപ്പ് ചെമ്പിക്കുന്നു, വെളുക്കുന്നു.

ഇളമുറച്ചങ്ങാതിതൻ ചോദ്യം—
'വയസ്സെത്രയായി?'

നര ബാധിച്ചൊരുത്തരം—
'പലപ്പോഴായിട്ടറുപതു കടന്നെടോ,
ആറു പതിറ്റാണ്ടിൻ ചെറുപ്പമാകുന്നു
ബാക്കിപത്രം;
ജര ബാധയില്ലെന്നൊരാശ്വാസവും.'

കനംതൂങ്ങിയ വെയിലേറ്റ്
കവിൾത്തടങ്ങളിൽ കറുത്തപാടുകൾ.
മന്ദം മന്ദം ചുവടുകൾ,
മാറുന്ന ശീലങ്ങളും,
പുത്തൻ നിശ്ശബ്ദത—
ഒക്കെയും ചില സൂചകങ്ങൾ.

എങ്കിലും തേരോട്ടമാകുന്ന അനുഭവങ്ങൾ
അർഥപൂർണ്ണമാക്കുന്നു സഹജീവനം.

ജീവിതകഥ തീരുന്നില്ലിവിടെ;
തുടങ്ങുന്നതോ അറിവിൻ
പുത്തനധ്യായമർത്ഥങ്ങൾ,
സ്‌നേഹമൂല്യങ്ങളുപദേശങ്ങൾ.

വിവേചനങ്ങളൊത്തിരി
നേരിടുന്നുണ്ടിവർ വയോജനങ്ങൾ;
വിവേചനങ്ങളൊക്കെയും
അവകാശധ്വംസനങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POEM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY