SignIn
Kerala Kaumudi Online
Sunday, 08 November 2026 3.15 AM IST

ബൈസ്റ്റാൻഡർ 

poem

അകത്ത്
ഐ സി യുവിൽ നിന്നും
ബീപ്.... ബീപ്....ശബ്ദം.

പൂജ നടത്തുകയാണ്
ദൈവത്തിന്റെഹൃദയം
ചുമക്കുന്ന കുറച്ചുപേർ

പുറത്ത്
ഒരു പത്തുമണിക്കാരന്റെ
ഇ സി ജി
വര തെറ്റി ഓട്ടം മുറിക്കുന്നു

അകത്തെ നിശ്ചലമിഴികളുടെ കഥകേട്ട്
കണ്ണിൽ കടലുനിറച്ച്
തൊണ്ടയിൽ കുടുങ്ങിയത്
വിഴുങ്ങുന്നു

രുചിയറിയാത്തവന്റെ
വയറിന്റെ താളംകേൾക്കാൻ
വിശപ്പുകെട്ടവന്റെ ചെവി
വട്ടംപിടിക്കുന്നു

എന്നിട്ടവൻ കനംവെച്ച കണ്ണുകളുമായി
ഒരു ട്രെയിനിൽ കയറി
ഓർമകളിലേയ്ക്ക് യാത്രപോകുന്നു ....!

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POEM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY