SignIn
Kerala Kaumudi Online
Thursday, 17 September 2026 2.50 AM IST

അറബിക്കടലിൽ പുതിയ ഈൽ മത്സ്യം

eel-fish
അറബിക്കടലിൽ നിന്ന് കണ്ടെത്തിയ പുതിയ ഈൽ മത്സ്യമായ അരിയോസോമ സി.എം.എഫ്.ആർ.ഐ

കൊച്ചി: അറബിക്കടലിൽ നിന്ന് പുതിയയിനം ഈൽ മത്സ്യത്തെ കണ്ടെത്തി. പുതിയ മീൻ സി.എം.എഫ്.ആർ.ഐയുടെ പേരിൽ അറിയപ്പെടും. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സി.എം.എഫ്.ആർ.ഐ) ഗവേഷകർക്ക് കൊല്ലം തീരത്തുനിന്ന് 300 മീറ്റർ ആഴക്കടലിൽ നിന്നാണ് മീനിനെ ലഭിച്ചത്.

കഴിഞ്ഞ ജനുവരിയിൽ ലഭിച്ച മത്സ്യം ശാസ്ത്രീയ പരിശോധനയിൽ പുതിയ ഇനം ഈൽ മത്സ്യമാണെന്ന് സ്ഥിരീകരിച്ചു. സി.എം.എഫ്.ആർ.ഐയുടെ 80-ാം വാർഷികത്തിന്റെ ഭാഗമായി മീനിന് അരിയോസോമ സി.എം.എഫ്.ആർ.ഐയൻസെ എന്ന് പേരിട്ടു.

ആഴക്കടൽ മത്സ്യസമ്പത്തിനെക്കുറിച്ചുള്ള അറിവുകൾ വിപുലപ്പെടുത്താനും ജൈവവൈവിദ്ധ്യ സംരക്ഷണ പരിപാലനരീതികൾ മെച്ചപ്പെടുത്താനും കണ്ടെത്തൽ സഹായിക്കുമെന്ന് ഗവേഷകർ പറഞ്ഞു. മീനിന്റെ അടിഭാഗത്ത് കാണപ്പെടുന്ന കറുത്ത പുള്ളികളാണ് പ്രധാന ആകർഷണം. ഇതേ വർഗത്തിൽപ്പെട്ട മറ്റ് ഈൽ മത്സ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി നിരവധി പ്രത്യേകതകൾ ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായി. പുതിയ മത്സ്യം കണ്ടെത്തിയ പഠനം അന്താരാഷ്ട്ര ടാക്‌സോണമിക് ജേണലായ സൂടാക്‌സയിൽ പ്രസിദ്ധീകരിച്ചു.

ഇന്ത്യയുടെ ആഴക്കടൽ ഗവേഷണ മേഖലയ്ക്ക് ഏറെ ഗുണകരമാകുന്നതാണ് പുതിയ ഇനം ഈൽ മ ത്സ്യത്തിന്റെ കണ്ടെത്തൽ

ഡോ. ഗ്രിൻസൺ ജോർജ്

ഡയറക്‌ടർ

സി.എം.എഫ്.ആർ.ഐ

സി.എം.എഫ്.ആർ.ഐ നടപ്പാക്കുന്ന ഗവേഷണത്തിലാണ് പുതിയ മീനിനെ തിരിച്ചറിഞ്ഞത്. ഇവയുടെ വാണിജ്യപരമായ സാദ്ധ്യതകൾ വിശദമായി പഠിക്കും

ഡോ. രേഖ ജെ. നായർ

പ്രിൻസിപ്പൽ സയന്റിസ്റ്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CMFRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL