SignIn
Kerala Kaumudi Online
Wednesday, 14 October 2026 5.32 AM IST

മാക്ട - രാജഗിരി ഫിലിം ഫെസ്റ്റിവൽ

rif
മാക്ട-രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ സംവിധായകൻ ജൂഡ് ആന്റണി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: മാക്ടയും രാജഗിരി കോളേജ് ഒഫ് മാനേജ്‌മെന്റ് ആൻഡ് അപ്ലൈഡ് സയൻസസും സംയുക്തമായി സംഘടിപ്പിക്കുന്ന രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ സംവിധായകൻ ജൂഡ് ആന്റണി ഉദ്ഘാടനം ചെയ്തു. കോളേജ് ഡയറക്ടർ ഫാ. അജീഷ് പുതുശേരി അദ്ധ്യക്ഷത വഹിച്ചു. സംവിധായകനും നടനുമായ മധുപാൽ, മാക്ട ചെയർമാൻ ജോഷി മാത്യു, ജനറൽ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റി, പ്രിൻസിപ്പൽ ഡോ. ലാലി മാത്യു, ഫെസ്റ്റിവൽ കൺവീനർ എ.സി. രഞ്ജു, കൺവീനർ ബാബു പള്ളാശേരി എന്നിവർ പങ്കെടുത്തു. തിരക്കഥാകൃത്ത് ജോൺ പോളിന്റെ അനുസ്മരണവും നടന്നു. ഒക്ടോബർ 15 വരെ മേള തുടരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL