SignIn
Kerala Kaumudi Online
Friday, 16 October 2026 5.18 AM IST

ഉളിക്കൽ ടൗണിൽ നവരാത്രി ആഘോഷം

navaraathri

പയ്യാവൂർ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഉളിക്കൽ ടൗണിൽ ശ്രീകൃഷ്ണ പോളിക്ലിനിക്കിന് സമീപം പ്രത്യേകം തയാറാക്കുന്ന വേദിയിൽ 18 മുതൽ 20 വരെ വിവിധ സംഗീത, കലാപരിപാടികൾ സംഘടിപ്പിക്കും. 18ന് വൈകുന്നേരം 6.30 ന് നവരാത്രി ആഘോഷ സമാരംഭസഭ ഡോ.എം.പി.ചന്ദ്രാംഗദൻ ഉദ്ഘാടനം ചെയ്യും. ആഘോഷ കമ്മിറ്റി പ്രസിഡന്റ് വി.കെ.കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി എം.എൻ.സുരേഷ് ബാബു ആമുഖ പ്രഭാഷണം നടത്തും. മജീഷ്യൻ രാജേഷ് ചന്ദ്ര വിശിഷ്ടാതിഥിയായിരിക്കും.രാത്രി 7.15ന് മാജിക് ഷോ. തുടർന്ന് ഗാനസന്ധ്യ, കൈകൊട്ടിക്കളി, നാടൻപാട്ട്, ഗാനസുധ, ഗാനാർച്ചന എന്നിവ നടക്കും. 19ന് രാത്രി 7ന് ഗാനസന്ധ്യ. തുടർന്ന് തിരുവാതിര, ഗാനാലാപനം, സിനിമാറ്റിക് ഡാൻസ്, കൈകൊട്ടിക്കളി, കരോക്കെ ഗാനമേള എന്നിവയാണ് പരിപാടികൾ. 20ന് രാത്രി 7ന് ഡാൻസ്. തുടർന്ന് കൈകൊട്ടിക്കളി. കണ്ണൂർ നാട്ടുപൊലിമയുടെ നാടൻപാട്ട് മാമാങ്കത്തോടെ സമാപനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL