SignIn
Kerala Kaumudi Online
Monday, 26 October 2026 5.23 PM IST

ഡോ.ചെറുതാഴം കുഞ്ഞിരാമമാരാർ ഷഷ്ടിപൂർത്തി നിറവിൽ; പിറന്നാൾ മേളത്തിന് ജന്മനാടൊരുങ്ങി

cheru

കണ്ണൂർ :വാദ്യകലാകാരനായ ഡോ. ചെറുതാഴം കുഞ്ഞിരാമ മാരാരുടെ ഷഷ്ടിപൂർത്തി ആഘോഷം 22ന് 'അമൃതം രാമം' പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പരിസരത്തെ മയൂര ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 8.30 ന് മട്ടന്നൂർ സഹോദരന്മാരുടെ ഇരട്ടക്കേളിയോടെ പരിപാടികൾക്ക് തുടക്കമാവും. ഗുരുസ്ഥാനീയരായ അഞ്ച് ആചാര്യന്മാർക്ക് ഗുരു വന്ദനവും വിവിധ കലകളിൽ പ്രഗൽഭരായ 11 ആചാര്യന്മാർക്ക് ആദര സമർപ്പണം നടക്കും.

സോപാന സംഗീതം, നാദസ്വര കച്ചേരി, മേജർസെറ്റ് പഞ്ചവാദ്യവും അരങ്ങേറും. വൈകീട്ട് നടക്കുന്ന ആദര സമ്മേളനം മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരുടെ അദ്ധ്യക്ഷതയിൽ പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം ചെയ്യും. പാലക്കാട്ടില്ലം ശിവ പ്രസാദ് നമ്പൂതിരി അനുഗ്രഹ ഭാഷണം നടത്തും. കൈതപ്രം ദാമോദരൻ നമ്പൂതിരി വിശിഷ്ടാതിഥിയാവും. ഡോ. പി.ബാലചന്ദ്ര വാര്യർ വീരശൃംഖല സമർപ്പിക്കും. രാജ് മോഹൻ ഉണ്ണിത്താൻ എം.പി, ടി.ഐ.മധുസൂദനൻ എം.എൽ.എ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് മേജർസെറ്റ് കഥകളിയും സിനിമ താരം രചനാ നാരായണൻ കുട്ടിയുടെ നൃത്താഞ്ജലിയും അരങ്ങേറും.താളുകലാനിധി പുരസ്‌കാരം, പുതുമന തന്ത്രവിദ്യാലയം വാദ്യനിപുണ പുരസ്‌കാരം, ഡൽഹി റോട്ടറി ക്ലബ്ബിന്റെ അഭിനന്ദൻ അവാർഡ്, മലയാളഭാഷാപാഠശാല അവാർഡ്, ഡോ. ടി.പി. സുകുമാരൻ പുരസ്‌കാരം എന്നിവയും ലഭിച്ച കലാകാരനാണ് തെയ്യം കലാഅക്കാഡമിയുടെ ദേശീയ കൗൺസിൽ അംഗമായ ചെറുതാഴം കുഞ്ഞിരാമ മാരാർ ഡൽഹി അന്താരാഷ്ട്ര കഥകളികേന്ദ്രത്തിൽ അദ്ധ്യാപകനായാണ് വിരമിച്ചത്.പയ്യന്നൂർ ഗ്രാമം പ്രതിഭയുടെ സഹകരണത്തോടെയാണ് അമൃതം രാമം' എന്ന പേരിൽ ആഘോഷ പരിപാടികൾ നടക്കുന്നത്.

വാർത്താസമ്മേളനത്തിൽ കരയടം ചന്ദ്രൻ, സന്തോഷ് കൈലാസ്, നിധീഷ് ചിറക്കൽ, രവീന്ദ്രൻ പുതിയടത്ത്, അനിൽ പുത്തലത്ത് എന്നിവർ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL