
കൊച്ചി: സമൃദ്ധി കൊച്ചിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ഫെഡറൽ ബാങ്കിന്റെ മൂന്ന് കോടി രൂപയുടെ സി.എസ്.ആർ. സഹായത്തോടെ വിപുലമായ കേന്ദ്ര അടുക്കള സൗകര്യം മണപ്പാട്ടി പറമ്പിൽ ഉടൻ ഒരുക്കുമെന്ന് കൊച്ചി മേയർ അഡ്വ. വി. കെ. മിനിമോൾ പ്രഖ്യാപിച്ചു. സമൃദ്ധി അഞ്ചാം വാർഷികാഘോഷത്തിൽ സംസാരിക്കുകയായിരുന്നു മേയർ. വാർഷികാഘോഷം ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു. ടി. ജെ. വിനോദ് എം.എൽ.എ, വിശിഷ്ടാതിഥി റിമ കല്ലിങ്കൽ, ആന്റണി പൈനുത്തറ, ഡെപ്യൂട്ടി മേയർ വി. ആർ. സുധീർ, കുടുംബശ്രീ ഈസ്റ്റ് സി.ഡി.എസ്. പ്രസിഡന്റ് അനിത ജ്യോതി എന്നിവർ സംസാരിച്ചു. സമൃദ്ധിയുടെ പുതിയ സോഫ്റ്റ്വെയറും വെബ്സൈറ്റും പ്രകാശനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |