കാഞ്ഞങ്ങാട്: തൈക്കൊണ്ടോ അസോസിയേഷൻ ഓഫ് കേരളയുടെയും കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെയും അംഗീകാരത്തോടെ നടത്തിയ 28-ാമത് സംസ്ഥാന തൈക്കൊണ്ടോ ചാമ്പ്യൻഷിപ്പിൽ കാസർകോട് ഓവറോൾ ചാമ്പ്യൻമാരായി. മലപ്പുറത്തിന് രണ്ടാം സ്ഥാനവും പാലക്കാടിന് മൂന്നാം സ്ഥാനവും ലഭിച്ചു. കുട്ടികളുടെ വിഭാഗത്തിൽ കാസർകോടിന് ഒന്നാം സ്ഥാനവും കണ്ണൂരിന് രണ്ടാം സ്ഥാനവും കോഴിക്കോടിന് മൂന്നാം സ്ഥാനവും ലഭിച്ചു. കാഞ്ഞങ്ങാട് മുൻസിപ്പൽ ഇൻഡോർ സ്റ്റേഡിയത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന തൈക്കൊണ്ടോ ചാമ്പ്യൻഷിപ്പിന്റെ സമാപനസമ്മേളനം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പ്രൊഫ. പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. എം. മുഹമ്മദ് അബ്ദുൾ നാസർ അദ്ധ്യക്ഷനായി. എം.കെ ചന്ദ്രശേഖരൻ, വി.വി മധു, എം. അഷ്‌റഫ്, എം. ഷാജി, ബി. ജയൻ എന്നിവർ സംസാരിച്ചു. പി. ശ്രീജിത്ത് സ്വാഗതവും ബി.ഐ പ്രകാശ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |