കൊല്ലം: എസ്.എൻ ട്രസ്റ്റിന്റേയും കേരളകൗമുദിയുടെയും ശാരദാമഠം ഉപദേശക സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ഈ വർഷത്തെ നവരാത്രി മഹോത്‌സവം ഒക്ടോബർ 11ന് ആരംഭിച്ച് 21ന് വിജയദശമി ദിനത്തിൽ വിദ്യാരംഭത്തോടെ സമാപിക്കും. പ്ര ശസ്തരും പ്രഗത്ഭരുമായ ഗുരുനാഥന്മാർ കുരുന്നുകൾക്ക് ആദ്യക്ഷരം പകരും. വിദ്യാരംഭം കുറിക്കുന്ന കുട്ടികളുടെ രക്ഷാകർത്താക്കൾ മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ: 9349716433, 9447753588, 9188895508 ഉപദേശക സമിതി അംഗങ്ങളായ അനൂപ്.എം.ശങ്കർ, പി.സുന്ദരൻ, എച്ച്.ദിലീപ് കുമാർ, ജി.രാജ്മോഹൻ, ജി.വേണുഗോപാൽ, പി.എസ്.രാജ് ലാൽ തമ്പാൻ, ജെ.വിമല കുമാരി, ജി.അജന്ത കുമാർ, ബി.രാജാ കിഷോർ എന്നിവർ നേതൃത്വം നൽകും. എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഭദ്രദീപം തെളിച്ച് വിദ്യാരംഭം ഉദ്ഘാടനം ചെയ്യും. മന്ത്രി ബിന്ദു കൃഷ്ണ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കും. വിഷ്ണു മോഹൻ എം.എൽ.എ, എസ്.എൻ.ഡി.പി.യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ.രാജേന്ദ്രൻ തുടങ്ങിയവർ ആശംസ അർപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |