വെള്ളിമൺ: ചെറുമൂട് വ്ലാവേത്ത് ശ്രീ മഹാഭഗവതി ക്ഷേത്രത്തിൽ ദേവി ഭാഗവത നവാഹ യജ്ഞവും നവരാത്രി പൂജയും നാളെ മുതൽ 21 വരെ നടക്കും.നാളെ വൈക്ട്ട് 6ന് നടക്കുന്ന സമ്മേളനത്തിൽ നവാഹയജ്ഞ ഭദ്രദീപ പ്രകാശനം സുബ്രഹ്മണ്യൻ തന്ത്രി നിർവ്വഹിക്കും.
സമ്മേളന ഉദ്ഘാടനവും സ്നേഹാദരവ് സമർപ്പണവും മന്ത്രി പി.സി. വിഷ്ണുനാഥ് നിർവ്വഹിക്കും. ബി.ബി. ഗോപകുമാർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ശാഖാ പ്രസിഡന്റ് എസ്. പ്രേംകുമാർ അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി എ. അനീഷ് സ്വാഗതം പറയും. എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ.എസ്. അനിൽകുമാർ, യോഗം മുൻ അസി.സെക്രട്ടറി ജി.പത്മാകരൻ എന്നിവർ സംസാരിക്കും. ശാഖ വൈസ് പ്രസിഡന്റ് എസ്.മനോജ് നന്ദി പറയും. യജ്ഞാചാര്യൻ വയലാ അരവിന്ദാക്ഷൻ (സർവ്വോദയം) ദേവിഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തും.
യജ്ഞ ദിവസങ്ങളിൽ രാവിലെ 6 മുതൽ പതിവ് പൂജകൾക്ക് പുറമേ ഗണപതിഹോമം, ലളിതാസഹസ്രനാമജപം, ഗ്രന്ഥനമസ്കാരം, ദേവി ഭാഗവതപാരായണം, ഉച്ചയ്ക്ക് 12.45ന് അന്നപ്രസാദം, വൈകിട്ട് 6.30ന് ദീപാരാധന, 7 ന് ആചാര്യ പ്രഭാഷണം, നാമസങ്കീർത്തനം എന്നിവ ഉണ്ടാകും.12 ന് രാവിലെ 9.00ന് ഗായത്രി ഹോമം, 13 ന് രാവിലെ 9 ന് നവാക്ഷരി ഹോമം, 14 ന് രാവിലെ 10 ന് മഹാലക്ഷ്മി പൂജ, 15 ന് രാവിലെ 10 ന് സരസ്വതി പൂജ, 16 ന് രാവിലെ 10 ന് സർവ്വകാര്യസിദ്ധി പൂജ, 17 ന് രാവിലെ 10.30 ന് പാർവ്വതീസ്വയംവരം, അഷ്ടലക്ഷ്മി പൂജ, വൈകിട്ട് 5 ന് മഹാചണ്ഡികാഹോമം, 18 ന് രാവിലെ 10 ന് നവഗ്രഹപൂജ, 19 ന് രാവിലെ 10 ന് മഹാമൃത്യുഞ്ജയഹോമം, വൈകീട്ട് 5ന് കുമാരിപൂജ,. 20ന് രാവിലെ 6 ന് സമൂഹ ഗണപതിഹോമം, 10 ന് പ്രകാശ ദീപ പ്രകാശനം (നെയ്യ് വിളക്ക്), 11.30 ന് യജ്ഞ സമംഗളസഭ, കലശാഭിഷേകം, യജ്ഞപ്രസാദവിതരണം, ആചാര്യ ദക്ഷിണ, ദീപോദ്വാസനം.. വിജയദശമി ദിനമായ 21ന് രാവിലെ 6ന് ഗണപതിഹോമം, 7ന് വിദ്യാരംഭം. 8ന് ഭാഗവതപാരായണം, 6.45ന് ദീപാരാധന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |