കങ്ങഴ: പത്തനാട് പടിഞ്ഞാറേമന ശ്രീമഹാപരാശക്തി ഭദ്രവിളക്ക് കർമ്മസ്ഥാനത്ത് നവരാത്രി സംഗീതോത്സവവും വിദ്യാപരാശക്തി പൂജയും പൂജവെയ്പ്പും വിദ്യാരംഭവും മഹാനവചണ്ഡികാഹോമവും 11 മുതൽ 21 വരെ. സ്വാമി മധുദേവാനന്ദ മുഖ്യകാർമ്മികത്വവും ഷാജി ശാന്തി കൊടുങ്ങ സഹകാർമ്മികത്വവും വഹിക്കും. രാജീവ് സ്വാമി ഗുരുനാഥൻമണ്ണ് എറണാകുളം നവരാത്രി മണ്ഡപത്തിലെ കലാവിളക്ക് തെളിയിക്കും. എല്ലാ ദിവസവും വിശേഷാൽ പൂജകൾ, ദേവിഭാഗവതപാരായണം, മഹാപ്രസാദമൂട്ട്, സംഗീതാരാധന, മഹാദീപാരാധന, പ്രസാദവിതരണം എന്നിവ ഉണ്ടായിരിക്കും. എട്ടാം ദിവസം വൈകിട്ട് 5ന് ഭദ്രവിളക്കമ്മയുടെ മാന്ത്രികഗ്രന്ഥം അകത്തേക്ക് എഴുന്നള്ളിപ്പും തുടർന്ന് പൂജവെയ്പ്പ്. മഹാനവമി ദിനത്തിൽ ആയുധപൂജ, പുസ്തകപൂജ, മഞ്ഞൾ നീരാട്ട്, കുങ്കമാഭിഷേകം, മറ്റു വിശേഷാൽ പൂജകൾ എന്നിവ നടക്കും. വിജയദശമിദിനത്തിൽ വിദ്യാരംഭം, മഹാനവ ചണ്ഡികാഹോമം, മന്ത്രദീക്ഷാദാനം, സാംസ്‌കാരിക സമ്മേളനം, രാവിലെ 7ന് ഭദ്രവിളക്കമ്മയുടെ മാന്ത്രികഗ്രന്ഥം പുറത്തേക്ക് എഴുന്നള്ളിപ്പും പൂജയെടുപ്പും. 9ന് വിദ്യാരംഭം, മന്ത്രദീക്ഷാദാനം, താംബൂല സമർപ്പണം മഹാനവചണ്ഡിക ഹോമം. സാംസ്‌കാരിക സമ്മേളനം മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും. റോണി കെ.ബേബി എം.എൽ.എ, കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജി തകടിയേൽ, ഡോ.എൻ.ജയരാജ്, കങ്ങഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.വി തോമസ്‌കുട്ടി, എ.എം മാത്യു ആനിത്തോട്ടം എന്നിവർ പങ്കെടുക്കും. സ്വാമി മധുദേവാനന്ദ അനുഗ്രഹപ്രഭാഷണവും, ഷീബ ബാലകൃഷ്ണൻ കണ്ണൂർ ആദ്ധ്യാത്മിക പ്രഭാഷണവും നടത്തും. കലാശ്രേഷ്ഠപുരസ്‌കാരം ചലച്ചിത്രതാരം ശിവജി ഗുരുവായൂരിന് സമ്മാനിക്കും. ദേശീയ പുരസ്‌കാര ജേതാവ് ഡോ.വൈക്കം വിജയലക്ഷ്മിയെ ആദരിക്കും. ജലാലുദ്ദീൻ കങ്ങഴ, കാനം ജയകുമാർ, ലൈസാമ്മ അഗസ്റ്റിൻ, സജീവൻ കങ്ങഴ, മോഹൻ മണിമല, തങ്ക സ്വാമി കങ്ങഴ, സജിനീവ് ഇത്തിത്താനം, ചെല്ലപ്പൻ നായർ കങ്ങഴ, പ്രദീപ് കണ്ണൻ എന്നിവരെയും ആദരിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ. നവരാത്രി ദിനങ്ങളിൽ കർമ്മസ്ഥാനത്ത് അന്നദാനവും വിശേഷാൽ വഴിപാടുകളും നടത്തുന്നതിന് കർമ്മസ്ഥാനവുമായി ബന്ധപ്പെടണമെന്ന് മുഖ്യകാര്യദർശി സന്ധ്യ മധു, അഡ്മിനിസ്‌ട്രേറ്റർ ബിജു പത്തനാട്, പ്രസിഡന്റ് ഹരികൃഷ്ണൻ ചാലക്കുടി, സെക്രട്ടറി ഹരികൃഷ്ണൻ ഇളംകുളം, വൈസ് പ്രസിഡന്റ് ശോഭ പത്തനാട്,ജോയിൻ സെക്രട്ടറി ഡോ.മനോഹരൻ അടൂർ, ട്രഷറർ അനിത ഷിബു കഞ്ഞിക്കുഴി എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |