കോഴിക്കോട്: 'ഒരുമിച്ചോടാം, മാനസികാരോഗ്യത്തിനായി' എന്ന ആഹ്വാനവുമായി കാലിക്കറ്റ് സൈക്യാട്രിക് ഗില്‍ഡും കാലിക്കറ്റ് റണ്ണേഴ്‌സും ചേര്‍ന്ന് മെന്റല്‍ ഹെല്‍ത്ത് ഡേ റണ്‍ സംഘടിപ്പിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫിസിന് മുന്‍വശത്ത് നിന്ന് ആരംഭിച്ച റണ്ണിന്റെ ഫ്‌ളാഗ് ഓഫ് ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. മോഹന്‍ സുന്ദരം നിര്‍വഹിച്ചു.
ഡോ. ദയാല്‍ നാരായണ്‍, ഡോ.രാജ്‌മോഹന്‍ വി, ആര്‍.ജെ മനു, രാകേഷ് കുന്നത്ത്, സലീം ടി.കെ, സജിത് പൊറ്റെക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി. റണ്ണിലൂടെ സമാഹരിച്ച തുക കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തവാസികളുടെ വിവിധ ആവശ്യങ്ങൾക്ക് വിനിയോഗിക്കുമെന്ന് ഡോ. ദയാല്‍ നാരായണ്‍ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |