SignIn
Kerala Kaumudi Online
Sunday, 11 October 2026 10.06 PM IST

ചക്കുളത്തുകാവിൽ നവരാത്രി നൃത്ത സംഗീതോത്സത്തിന് ഇന്ന് തിരിതെളിയും

തിരുവല്ല : നവരാത്രിയോടനുബന്ധിച്ച് ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ ഇന്ന് ചക്കുളത്തമ്മ നൃത്ത സംഗീതോത്സവത്തിന് തിരിതെളിയും. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന സംഗീതോത്സവ ചടങ്ങുകൾ ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും ട്രസ്റ്റിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും. കേരളത്തിനകത്തും പുറത്തും നിന്നുമുള്ള പ്രശസ്തരായ സംഗീതജ്ഞരും കലാകാരന്മാരും കലാകാരികളും പങ്കെടുക്കും. സംഗീതാർച്ചനയ്ക്ക് പുറമെ ഭരതനാട്യം, കുച്ചിപ്പുടി, കഥകളി, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, തെയ്യം, കോലം തുടങ്ങിയവയും അരങ്ങേറും. നവരാത്രി ദിനങ്ങളിൽ ദർശനത്തിനെത്തുന്ന ഭക്തർക്കും വിജയദശമി നാളിൽ ആദ്യാക്ഷരം കുറിക്കാനെത്തുന്ന കുട്ടികൾക്കും ആവശ്യമായ ക്രമികരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL