SignIn
Kerala Kaumudi Online
Monday, 12 October 2026 5.54 AM IST

നവരാത്രിക്ക് ഒരുങ്ങി ക്ഷേത്രങ്ങൾ

photo

തൃശൂർ: നവരാത്രി ആഘോഷങ്ങൾക്ക് ഒരുങ്ങി ക്ഷേത്രങ്ങൾ. കൂടുതൽ കുട്ടികളെ ഏഴുത്തിനിരുത്തുന്ന ചേർപ്പ് തിരുവുള്ളക്കാവ്, പാറമേക്കാവ്, കോലഴി മൂകാംബിക ക്ഷേത്രം, ആറാട്ടുപുഴ ശാസ്താ ക്ഷേത്രം തുടങ്ങി പ്രമുഖ ക്ഷേത്രങ്ങളിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. ക്ഷേത്രങ്ങളിൽ നിറമാല ,ചുറ്റുവിളക്ക് എന്നിവ നടക്കും. കലാപരിപാടികൾ, സംഗീതാർച്ചന, പൂജവയ്പ്പ്, സരസ്വതി പൂജ, വിദ്യാരംഭം എന്നിവ നടക്കും. പൂങ്കുന്നം ബ്രാഹ്മണ സമാജത്തിന്റെ നേതൃത്വത്തിൽ പുഷ്പഗിരിയിൽ നവരാത്രി ആഘോഷത്തിന്റ ഭാഗമായി ബൊമ്മക്കൊലു പ്രദർശനം തുടങ്ങി. വിജയദശമി വരെ വൈകീട്ട് 5.30 മുതൽ രാത്രി എട്ട് വരെയാണ് ബൊമ്മക്കൊലു പ്രദർശനം. പാണ്ടി സമൂഹ മഠത്തിലും ബൊമ്മക്കൊലു പ്രദർശനം തുടങ്ങി. 18 ന് വൈകീട്ട് ആണ് പൂജവയ്പ്പ്. 21 ന് ആണ് വിദ്യാരംഭം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL