SignIn
Kerala Kaumudi Online
Tuesday, 10 November 2026 12.47 AM IST

ഏവിയേഷൻ ജി.സി.സി ഉച്ചകോടി ജനുവരിയിൽ കൊച്ചിയിൽ

pic

30 വിമാനക്കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും

കൊച്ചി: ആഗോള വിമാനക്കമ്പനികളുടെ ഗ്‌ളോബൽ കേപ്പബിലിറ്റി സെന്ററുകളെ (ജി.സി.സി) ആകർഷിക്കാൻ ഇൻഫോപാർക്ക് സംഘടിപ്പിക്കുന്ന രാജ്യാന്തര ഉച്ചകോടി ജനുവരി 28, 29 തീയതികളിൽ കൊച്ചിയിൽ നടക്കും. 'കോക്പിറ്റ് 2027: ഗ്‌ളോബൽ ഏവിയേഷൻ ജി.സി.സി ലീഡർഷിപ്പ് " സമ്മേളനത്തിന്റെ ലോഗോയും വെബ്സൈറ്റും വ്യവസായ, ഐ.ടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്‌തു.

ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന ഉച്ചകോടിയിൽ 30 വിമാനക്കമ്പനികളുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർമാർ ഉൾപ്പെടെ ഉന്നതർ പങ്കെടുക്കും.

കേരളത്തിന്റെ സാദ്ധ്യതകളും അടിസ്ഥാനസൗകര്യങ്ങളും പരിചയപ്പെടുത്തി അഞ്ച് ഏവിയേഷൻ ജി.സി.സികൾ കേരളത്തിൽ ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. വിമാനക്കമ്പനികളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ, പ്രോഡക്‌ട് മാനേജ്മെന്റ്, ഡിജിറ്റൽ ഹബുകൾ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ കേന്ദ്രമായി കൊച്ചിയെ വികസിപ്പിക്കാനാണ് ശ്രമം. ഇതിലൂടെ നിക്ഷേപവും ഉയർന്ന ശമ്പളമുള്ള തൊഴിലവസരങ്ങളും സൃഷ്‌ടിക്കാനാകുമെന്ന് മന്ത്രിി പറഞ്ഞു. ജി.സി.സി കേന്ദ്രങ്ങളുടെ എണ്ണത്തിൽ ഇന്ത്യ ആഗോളതലത്തിൽ ഒന്നാമതാണെങ്കിലും കേരളത്തിൽ സാന്നിദ്ധ്യം കുറവാണെന്ന് ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ പറഞ്ഞു. കേരളത്തിലെ മനുഷ്യവിഭവശേഷിയും അടിസ്ഥാനസൗകര്യങ്ങളും ആഗോള കമ്പനികൾക്ക് പരിചയപ്പെടുത്താൻ ഉച്ചകോടി സഹായിക്കും.എനർജി, ലോജിസ്‌റ്റിക്‌സ് തുടങ്ങിയ മേഖലകളിലെ ജി.സി.സികളെ ആകർഷിക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജി.സി.സികൾ

വൻകിട കമ്പനികളുടെ സാങ്കേതിക സേവനങ്ങൾക്കും തന്ത്രപരമായ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന കേന്ദ്രങ്ങളാണ് ഗ്ലോബൽ കപ്പബിലിറ്റി സെന്ററുകൾ. ഉയർന്ന വൈദഗ്ധ്യവും ശമ്പളവും ലഭിക്കുന്ന തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇവയ്ക്ക് പ്രാധാന്യമുണ്ട്.

ഇന്ത്യയിൽ ജി.സി.സി; 2,100

കേരളത്തിലെ ജി.സി.സി: 22

ഇന്ത്യയ്ക്ക് ലഭിക്കുന്ന വരുമാനം: 18 ലക്ഷം യു.എസ് ഡോളർ

കേരളത്തിലെ പ്രധാന ജി.സി.സികൾ

എയൽ ഇന്ത്യ, ഐ.ബി.എം., അലയൻസ്, നിസാൻ ഡിജിറ്റൽ, അക്‌സഞ്ചർ, എച്ച് ആൻഡ് ആർ. ബ്ളോക്ക്, ഇ.വൈ., എൻ.ഒ.വി., സഫ്രാൻ, ഇക്വിഫാക്‌സ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AVIATION GCC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360