SignIn
Kerala Kaumudi Online
Tuesday, 20 October 2026 12.08 PM IST

എയർ ഇന്ത്യ എക്‌‌സ്പ്രസ് വിമാനത്തിൽ പക്ഷിയിടിച്ചു; 148 യാത്രക്കാരും സുരക്ഷിതർ

READ ENGLISH VERSION
air-india-express
എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം

ബംഗളൂരു: 148 യാത്രക്കാരുമായെത്തിയ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ പക്ഷിയിടിച്ചു. കെംപഗൗഡ എയർപോർട്ടിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തശേഷം പാർക്കിംഗ് സ്റ്റാൻഡിലേക്ക് മാറ്റി. തിങ്കളാഴ്‌ച വിശാഖപ്പട്ടണത്തുനിന്ന് ബംഗളൂരുവിലേക്ക് വന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിലാണ് പക്ഷിയിടിച്ചത്.

വിമാനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോയെന്ന് കണ്ടത്തുന്നതിനായി സാങ്കേതിക വിദഗ്‌ദ്ധർ പരിശോധനകൾ ആരംഭിച്ചു. കഴിഞ്ഞ ശനിയാഴ്‌ച ദുബായിൽനിന്ന് ഡൽഹിയിലേക്കെത്തിയ എമിറേറ്റ്‌സ് വിമാനത്തിലും പക്ഷിയിടിച്ചിരുന്നു. ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. പക്ഷിയിടിയുടെ ആഘാതത്തിൽ വിമാനത്തിനുണ്ടായ കേടുപാടുകൾ പരിഹരിക്കേണ്ടിയിരുന്നതിനാൽ 14 മണിക്കൂർ വൈകിയാണ് തിരിച്ചുള്ള സർവീസ് നടത്തിയത്.

English Summary

An Air India Express flight from Visakhapatnam to Bengaluru suffered a bird strike but landed safely with all 148 passengers unharmed. Separately, an Emirates flight from Dubai to Delhi was delayed after a bird strike, requiring aircraft repairs.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BIRD STRIKE WITH FLIGHT, AIR INDIA EXPRESS STRIKE WITH FLIGHT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360