SignIn
Kerala Kaumudi Online
Tuesday, 10 November 2026 11.23 AM IST

സഞ്ജുവിന് ഇനി പുതിയ റോൾ,​ ക്യാപ്റ്റൻ സ്ഥാനത്തേക്ക്; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തെ നയിക്കും

sanju-samson-
സഞ്ജു സാംസൺ

തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ കേരള ടീമിന്റെ നായകസ്ഥാനത്തേക്ക് എത്തുന്നു. ഈ മാസം 14ന് ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ദേശീയ ട്വന്റി20 ക്രിക്കറ്റിൽ സഞ്ജുവാണ് കേരള ടീമിന്റെ ക്യാപ്റ്റൻ. ന്യൂസിലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്ക് ശേഷം നാട്ടിൽ ഇടവേളയിലാണ് താരം ഇപ്പോൾ.

ശ്രീലങ്കയ്ക്കെതിരെയുള്ള ഇന്ത്യയുടെ അടുത്ത ട്വന്റി20 പരമ്പര ഡിസംബർ മൂന്നാം വാരത്തിലാണ് നടക്കുക. ഈ സാഹചര്യത്തിലാണ് നവംബർ 14,16,18 എന്നീ തീയതികളിൽ നടക്കാനിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സഞ്ജു വീണ്ടും കേരളത്തിനായി ഇറങ്ങുന്നത്. ഇന്ന് മംഗലപുരം സ്റ്റേഡിയത്തിൽ നടക്കുന്ന ട്രയൽലിനുശേഷമാകും ടീമിനെ പ്രഖ്യാപിക്കുന്നത്. കെഎസ്എല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളടക്കം ക്യാംപിൽ എത്തിയിട്ടുണ്ട്.

മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. എലീറ്റ് ഗ്രൂപ്പ് സിയിൽ കളിക്കുന്ന കേരളത്തിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങൾ ന്യൂ ചണ്ഡിഗഡ്, മൊഹാലി സ്റ്റേഡിയങ്ങളിലാണ്. മദ്ധ്യപ്രദേശിനെതിരെയാണ് ആദ്യ മത്സരം. ആന്ധ്രാപ്രദേശ്, അസം, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര, പുതുച്ചേരി, ത്രിപുര എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് എതിരാളികൾ. കഴിഞ്ഞ സീസണുകളിൽ പ്രാഥമിക റൗണ്ടിൽ പുറത്തായ കേരളം ഇത്തവണ നോക്കൗട്ട് ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.

English Summary

Sanju Samson has been appointed captain of the Kerala cricket team for the upcoming Syed Mushtaq Ali Trophy national T20 tournament, commencing November 14. This marks his return after a break from national duties. Kerala, playing in Elite Group C, aims to qualify for the knockout stage after failing to advance in previous seasons.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SANJU SAMSON, SANJU SAMSON KERALA TEAM, SANJU SAMSON CAPTAIN, SYED MUSHTAQ ALI TROPHY 2026, KERALA CRICKET TEAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360