SignIn
Kerala Kaumudi Online
Monday, 25 May 2026 2.42 PM IST

ഈ നാളുകാരുടെ കണ്ടകശനി മാറുന്നു, ഇനി ജീവിതത്തിൽ ഉയർച്ചയും സന്തോഷവും

horoscope

പതിനൊന്ന് നാളുകാർ ശനിദശ മൂലം അനുഭവിച്ചുകൊണ്ടിരുന്ന കഷ്ടപ്പാടുകളും ദുരിതവും അകലുന്നു. ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലമാണെന്നാണ് ജ്യോതിഷികൾ പറയുന്നത്. ഈ നാളുകൾ ഏതൊക്കെയെന്ന് അറിയാം.

  • ഉത്രാടം; തൊഴിൽപരമായ നേട്ടം, ബിസിനസിൽ മികവ്, സാമ്പത്തിക ഉയർച്ച, സന്താനഭാഗ്യം, വിവാഹമാലോചിക്കുന്നവർക്ക് ഉത്തമ സമയം.
  • രേവതി: ശനിദോഷത്തിന്റെ കാഠിന്യം കുറയും. കുടുംബജീവിതം സന്തോഷകരമാകും, മനസുഖം, വാഹനം മാറ്റിവാങ്ങാൻ ആലോചിക്കും, പൈതൃകസ്വത്ത് ലഭിക്കും. തൊഴിൽ - വിദ്യാഭ്യാസ മേഖലയിൽ ഉയർച്ച.
  • മൂലം: മാനസിക വിഷമങ്ങൾ മാറും, വിവാഹത്തിന് അനുകൂല സമയം, രോഗത്തിൽ നിന്നാശ്വാസം, പുതിയ ആഭരണങ്ങൾ വാങ്ങും.
  • പൂരാടം: കുടുംബജീവിതം സുഖകരമാകും, വാഹനം മാറ്റിവാങ്ങും, കുടുംബസ്വത്ത് ലഭിക്കും, വിദ്യാഭ്യാസത്തിലും തൊഴിലിലും വിജയം, സന്താനഗുണം.
  • ചിത്തിര: വിദേശയാത്ര, കാ‌ർഷികമേഖലയിൽ നേട്ടം, ബന്ധുക്കളിൽ നിന്ന് സഹായം, സാമ്പത്തിക വിഷമതകൾ മാറും, സർക്കാർ ജോലിക്ക് സാദ്ധ്യത, അഭിമുഖങ്ങളിൽ നേട്ടം, സന്താനഗുണം.
  • അത്തം: അധിക സാമ്പത്തിക വരുമാനം, ജോലിയിൽ നിന്ന് വിട്ടുനിന്നവർക്ക് തിരികെ പ്രവേശിക്കാൻ സാധിക്കും, വിദ്യാഭ്യാസപരമായി നേട്ടം, മത്സരപ്പരീക്ഷകളിൽ വിജയിക്കും.
  • ഉത്രം: ബിസിനസിൽ വിജയം, ഗൃഹത്തിൽ ശാന്തത, കലാരംഗത്ത് നേട്ടം, ബന്ധുക്കളുമായി അടുക്കും, പുതിയ പദ്ധതികളിൽ നിന്ന് നേട്ടം, ദാമ്പത്യം സന്തോഷകരമാകും, സർക്കാരിൽ നിന്ന് ആനുകൂല്യം.
  • പുണർതം: തൊഴിലിൽ ഉയർച്ച, ധനാഗമം, പ്രണയബന്ധത്തിന് അംഗീകാരം, കടം നൽകിയ പണം തിരികെ ലഭിക്കും, സാമ്പത്തിക വിഷമതകൾ മാറും, ആഗ്രഹസാഫല്യം.
  • തിരുവാതിര: ഔദ്യോഗിക രംഗത്ത് ഉയർച്ച, സ്ഥലംമാറ്റം, ബന്ധുക്കൾ വഴി കാര്യസാദ്ധ്യം, കർമംരംഗം പുഷ്ടിപ്പെടും, തൊഴിൽരംഗത്ത് മികവ്, കുടുംബത്തിൽ ശാന്തി, രോഗങ്ങളിൽ നിന്ന് മോചനം.
  • മകയിരം: ഉദ്ദിഷ്ടകാര്യ വിജയം, ബന്ധുഗുണം, പണം പലിശ സഹിതം തിരികെ ലഭിക്കും, അഭിമുഖം, പരീക്ഷ എന്നിവയിൽ വിജയം, സന്താന ഗുണം, ഗൃഹം നിർമിക്കും.
  • അശ്വതി: പരിശ്രമങ്ങൾക്ക് ഫലം കാണും, മംഗല്യഭാഗ്യം, കലാരംഗത്ത് പ്രശസ്തി, സന്താനഗുണം.
Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ASTROLOGY, SHANI, HOROSCOPE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY