കവിത ജീവിതമാക്കി കവിത ചൊല്ലി മരണത്തിന്റെ ആഴങ്ങളിലേക്ക് പോയ കുമാരനാശാൻ

അ​ജി​​​ത് ​നീലികു​ളം | Sunday 06 January 2019 1:05 AM IST

kumaranasan

ധ്യാ​ന​ത്തി​ൽ​ ​നി​ന്നു​ണ​ർ​ന്ന​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​വി​നോ​ട് ​അ​ടു​ത്തു​നി​ന്ന​ ​ശി​ഷ്യ​ൻ​ ​ഉ​ണ​ർ​ത്തി​ച്ചു.​ ​'​'​ആ​ശാ​ൻ​ ​വ​ന്നി​രു​ന്നു.​ ​ഏ​റെ​നേ​രം​ ​കാ​ത്തു​നി​ന്നു.​ ​ബോ​ട്ടി​ന്റെ​ ​സ​മ​യ​മാ​യ​തു​കൊ​ണ്ട് ​പോ​യി​ ​എ​ന്നു​പ​റ​യാ​ൻ​ ​പ​റ​ഞ്ഞു​""

വി​ദൂ​ര​ത​യി​ലേ​ക്ക് ​നോ​ക്കി​യ​ ​ഗു​രു​ ​ഒ​രു​നി​മി​ഷം​ ​ആ​ത്മ​ഗ​ത​മെ​ന്നോ​ണം​ ​പ​റ​ഞ്ഞു,​ ​'​അ​പ്പോ,​ ​കു​മാ​രു​ ​പോ​യി​ ​ഇ​ല്ലേ?"
അ​തൊ​രു​ ​യോ​ഗി​യു​ടെ​ ​വാ​ക്കു​ക​ളാ​യി​രു​ന്നു.​ ​ഗു​രു​വി​നോ​ട് ​യാ​ത്ര​ ​പ​റ​യാ​നാ​യി​രു​ന്നു​ ​കു​മാ​ര​നാ​ശാ​ൻ​ ​ഗു​രു​വി​ന്റെ​ ​അ​ടു​ത്തേ​ക്ക് ​വ​ന്ന​ത്.​ ​ഗു​രു​ ​ധ്യാ​ന​ത്തി​ലാ​യി​രു​ന്ന​തു​കൊ​ണ്ട് ​കു​റേ​നേ​രം​ ​കാ​ത്തു​നി​ന്നി​ട്ട് ​അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​ ​ഒ​രു​ ​ശി​ഷ്യ​ന്റെ​ ​അ​ടു​ക്ക​ൽ​ ​പ​റ​ഞ്ഞി​ട്ട് ​പോ​യി.

ആ​ശാ​ന്റെ​ ​ ഉ​ട​മ​സ്ഥ​ത​യി​ലു​ണ്ടാ​യി​രു​ന്ന​ ​ആ​ലു​വ​യി​ലെ​ ​ഒാ​ട്ടു​ക​മ്പ​നി​യു​ടെ​ ​ഡ​യ​റ​ക്‌​ട​ർ​ ​ബോ​ർ​ഡ് ​മീ​റ്റിം​ഗി​ൽ​ ​പ​ങ്കെ​ടു​ക്കാ​നാ​യി​രു​ന്നു​ ​ആ​ ​യാ​ത്ര.​ ​നേ​രെ​ ​കൊ​ല്ല​ത്ത് ​ബോ​ട്ട് ​ജെ​ട്ടി​യി​ലെ​ത്തി.​ ​കൊ​ല്ല​ത്തു​നി​ന്നും​ ​ആ​ല​പ്പു​ഴ​യ്‌​ക്കു​ള്ള​ ​റെ​ഡി​മീ​ർ​ ​എ​ന്ന​ ​ബോ​ട്ടി​ലാ​യി​രു​ന്നു​ ​യാ​ത്ര.​ ​റെ​ഡീ​മി​ർ​ ​എ​ന്നാ​ൽ​ ​ര​ക്ഷ​ക​ൻ​ ​എ​ന്ന​ർ​ത്ഥം.
ഇ​രു​നി​ല​ക​ളു​ള്ള​ ​മെ​ച്ച​പ്പെ​ട്ട​ ​സൗ​ക​ര്യ​മു​ണ്ടാ​യി​രു​ന്ന​ ​ബോ​ട്ടാ​യി​രു​ന്നു​ ​അ​ത്.​ ​വൈ​കി​യാ​യി​രു​ന്നു​ ​ബോ​ട്ട് ​പു​റ​പ്പെ​ട്ട​ത്.​ ​ന​ല്ല​ ​തി​ര​ക്കാ​യി​രു​ന്നു.​ ​മു​റ​ജ​പം​ ​ക​ഴി​ഞ്ഞ് ​വ​രു​ന്ന​വ​രാ​യി​രു​ന്നു​ ​ഏ​റെ​യും.​ ​പ​ല​രും​ ​ആ​ശാ​ന്റെ​ ​അ​ടു​ത്തെ​ത്തി.​ ​പ​രി​ച​യ​പ്പെ​ട്ടു​ ​ആ​ശാ​ന്റെ​ ​ക​വി​ത​ക​ളെ​ ​ആ​രാ​ധി​ക്കു​ന്ന​വ​രാ​യി​രു​ന്നു​ ​അ​വ​ർ.​ ​ആ​ശാ​ൻ​ ​ക​വി​ത​ ​ചൊ​ല്ല​ണ​മെ​ന്ന് ​അ​വ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

ത​ന്റെ​ ​സ​ഞ്ചി​യി​ൽ​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ ​നോ​ട്ടു​ബു​ക്കെ​ടു​ത്തു.​ ​പേ​ജു​ക​ൾ​ ​മ​റി​ച്ചു.​ ​അ​വ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ട​ ​ക​വി​ത​ക​ൾ​ ​ഇൗ​ണ​ത്തി​ൽ​ ​ചൊ​ല്ലി.​ ​ആ​ശാ​ന് ​ഇ​ഷ്ട​പ്പെ​ട്ട​ ​വ​രി​ക​ൾ​ ​ഏ​തെ​ന്ന് ​ചോ​ദി​ച്ച​പ്പോ​ൾ​ ​മ​റു​പ​ടി​ ​ഇ​ങ്ങ​നെ​യാ​യി​രു​ന്നു
ക​രു​തു​വ​ഹി​ത​ ​ചെ​യ്യ​ ​വ​യ്യ,​ ​ചെ​യ്യാൻ
വ​രു​തി​ ​ല​ഭി​ച്ച​തി​ൻ​ ​നി​ന്നി​താ​ ​വി​ചാ​രം
പ​ര​മ​ഹി​ത​ ​മ​റി​ഞ്ഞു​കൂ​ട,​ ​യാ​യൂ
സ്ഥി​ര​ത​യു​മി,​ ​ല്ല​തി​നി​ന്ദ്യ​മീ​ ​ന​ര​ത്വം!

ലീ​ല​യി​ലെ​ ​വ​രി​ക​ളാ​യി​രു​ന്നു​ ​ആ​ശാ​ൻ​ ​ഏ​റ്റ​വും​ ​ഇ​ഷ്ട​പ്പെ​ട്ടി​രു​ന്ന​ത്.​ ​അ​ന്ന് 1924​ ​ജ​നു​വ​രി​ 16​-ാം​ ​തീ​യ​തി​യാ​യി​രു​ന്നു.
സ​മ​യം​ ​രാ​ത്രി​ ​ഒ​രു​മ​ണി.​ ​യാ​ത്രാ​ക്ഷീ​ണ​ത്താ​ൽ​ ​എ​ല്ലാ​വ​രും​ ​ഉ​റ​ങ്ങി.​ ​ആ​ശാ​ൻ​ ​പ്ര​ത്യേ​കം​ ​റി​സ​ർ​വ് ​ചെ​യ്‌​തി​രു​ന്ന​ ​കാ​ബി​നി​ൽ​ ​ക​യ​റി​ ​ഉ​റ​ങ്ങാ​ൻ​ ​കി​ട​ന്നു.​ ​വേ​ലി​യേ​റ്റ​ ​സ​മ​യ​മാ​യി​രു​ന്നു​ ​ബോ​ട്ട് ​പ​ല്ല​ന​ ​തോ​ടി​ന്റെ​ ​വ​ള​വി​ലെ​ത്തി.​ ​ന​ന്നേ​ ​വീ​തി​ ​കു​റ​ഞ്ഞ​ ​ഭാ​ഗം.​ ​കാ​ര്യ​മാ​യ​ ​ആ​ഴ​വു​മി​ല്ലാ​ത്തി​ടം.
ഒ​രു​ നി​മി​ഷം.​ ​ബോ​ട്ട് ​ഒ​ന്നു​ല​ഞ്ഞു.​ ​യാ​ത്ര​ക്കാ​ർ​ ​ന​ല്ല​ ​ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു.​ ​ബോ​ട്ട് ​ചാ​ലി​ൽ​ ​നി​ന്നും​ ​മ​ണ​ൽ​ത്തി​ട്ട​യി​ലേ​ക്ക് ​ഇ​ടി​ച്ചു​ക​യ​റി.​ ​എ​ല്ലാ​വ​രും​ ​ഞെ​ട്ടി​യു​ണ​ർ​ന്നു.​ ​പി​ന്നെ​ ​കൂ​ട്ട​ ​നി​ല​വി​ളി​യാ​യി​രു​ന്നു.​ബോ​ട്ട് ​വെ​ള്ള​ത്തി​ലേ​ക്ക് ​മ​റി​ഞ്ഞു.
ദു​ര​വ​സ്ഥ​യി​ൽ​ ​ആ​ശാ​ൻ​ ​എ​ഴു​തി​യ​ ​വ​രി​ക​ൾ​ ​അ​റം​പ​റ്റി​യ​ ​പോ​ലെ.​ ​

'​അ​ന്ത​മി​ല്ലാ​തു​ള്ളൊ​രാ​ഴ​ത്തി​ലേ​ക്കി​താ
ഹ​ന്ത​ ​താ​ഴു​ന്നു​ ​ക​ഷ്ടം!
പി​ന്തുണ​യും​ ​പി​ടി​യും​ ​കാ​ണാ​തു​ൾ​ ​ഭ​യം
ചി​ന്തി,​ ​ദു​സ്സ്വ​പ്‌​ന​ത്തി​ലെ​ന്ന​പോ​ലെ,
പൊ​ന്താ​നു​ഴ​റു​ന്നു,​ ​കാ​ൽ​ ​നി​ൽ​ക്കു​ന്നി​ല്ലെ​ന്റെ
ചി​ന്തേ,​ ​ചി​റ​കു​ക​ൾ​ ​ന​ൽ​ക​ണേ​ ​നീ​!"

ര​ണ്ടു​ ​ദി​വ​സം​ ​ക​ഴി​ഞ്ഞാ​ണ് ​ആ​ശാ​ന്റെ​ ​ജ​ഡം​ ​ക​ണ്ടു​കി​ട്ടി​യ​ത്.​ ​നെ​റ്റി​ക്ക് ​ച​ത​വി​ന്റെ​ ​പാ​ടു​ണ്ടാ​യി​രു​ന്നു.​ ​അ​ങ്ങ് ​ദൂ​രെ​മാ​റി​ ​തോ​ടി​നോ​ടു​ചേ​ർ​ന്ന​ ​കൈ​ത​ക്കാ​ട്ടി​ൽ​ ​കു​ടു​ങ്ങി​ ​ജ​ഡം​ ​പൊ​ങ്ങി​ക്കി​ട​ന്നു.​ ​ആ​ശാ​ന്റെ​ ​മൃ​ത​ശ​രീ​രം​ ​പ​ല്ല​ന​യി​ൽ​ ​പു​ത്ത​ൻ​ക​രി​യി​ൽ​ ​കു​ടും​ബ​ത്തി​ന്റെ​ ​സ്ഥ​ല​ത്ത് ​സം​സ്‌​ക​രി​ച്ചു.​ ​ആ​ശാ​നെ​ ​അ​ട​ക്കി​യ​ ​സ്ഥ​ല​വും​ ​ഇ​തി​നോ​ടു​ചേ​ർ​ന്ന​ ​സ്ഥ​ല​വും​ ​ആ​ശാ​ന്റെ​ ​ഭാ​ര്യ​ ​ഭാ​നു​മ​തി​ ​അ​മ്മ​ ​വി​ല​യ്‌​ക്കു​വാ​ങ്ങി.​ ​ഇൗ​ ​സ്ഥ​ലം​ ​ഇ​ന്ന് ​കു​മാ​ര​കോ​ടി​ ​എ​ന്ന​ ​പേ​രി​ല​റി​യ​പ്പെ​ടു​ന്നു.​ ​ഇ​പ്പോ​ഴ​വി​ടെ​ ​ആ​ശാ​ൻ​ ​സ്‌​മാ​ര​ക​വും​ ​ആ​ശാ​ൻ​ ​സ്‌​മാ​ര​ക​ ​അ​പ്പ​ർ​ പ്രൈ​മ​റി​ ​സ്‌​കൂ​ളും​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു.

ആ​ശാ​ൻ​ ​മ​രി​ക്കു​മ്പോ​ൾ​ ​ഭാ​ര്യ​ ​ഭാ​നു​മ​തി​യ​മ്മ​യ്‌​ക്ക് 23​ ​വ​യ​സ്.​ ​മൂ​ത്ത​ ​കു​ട്ടി​ക്ക് ​അ​ഞ്ചു​വ​യ​സ്.​ ​ഇ​ള​യ​ ​കു​ട്ടി​ക്ക് ​മൂ​ന്നു​ ​വ​യ​സ്.
വെ​റും​ ​ആ​റു​വ​ർ​ഷം​ ​മാ​ത്രം​ ​നീ​ണ്ടു​നി​ന്ന​ ​ദാ​മ്പ​ത്യ​ ​ജീ​വി​തം.​ ​ആ​ശാ​ന്റെ​ ​ആ​ത്മാ​വ് ​ഇ​പ്പോ​ഴും​ ​പ​ല്ല​ന​യി​ൽ​ ​നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു.
ആ​ശാ​ന്റെ​ ​പേ​രി​ൽ​ ​ആ​ദ്യ​ ​സ്‌​മാ​ര​കം​ ​പ​ണി​യു​ന്ന​ത് 1975​ ​ലാ​യി​രു​ന്നു.​ ​അ​ത് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്‌​ത​ത് ​അ​ന്ന​ത്തെ​ ​മ​ന്ത്രി​യാ​യി​രു​ന്ന​ ​ടി.​കെ.​ ​ദി​വാ​ക​ര​നാ​ണ്.​ ​എ​ട്ടു​ ​വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് ​ആ​ ​സ്‌​മാ​ര​കം​ ​പൊ​ളി​ച്ചു.​ ​ആ​ശാ​ന്റെ​ ​ഒാ​ർ​മ്മ​യ്‌​ക്ക് ​സാം​സ്‌​കാ​രി​ക​ ​വ​കു​പ്പി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ഇ​പ്പോ​ൾ​ ​ഒ​രു​ ​മ്യൂ​സി​യം​ ​പ​ണി​യു​ന്നു.​ ​ബോ​ട്ടി​ന്റെ​ ​മാ​തൃ​ക​യാ​ണ് ​ഇ​തി​ന്.​ ​​ ​വാ​തി​ലി​ന് ​പേ​ന​യു​ടെ​ ​നി​ബി​ന്റെ​ ​ആ​കൃ​തി​യാ​ണ്.​ ​ദൂ​ര​ക്കാ​ഴ്‌​ച​യി​ൽ​ ​പേ​ന​യു​ടെ​ ​നി​ബ് ​ത​ന്നെ.

മ്യൂ​സി​യ​ത്തി​ന്റെ​ ​പ​ണി​ ​ന​ട​ന്നു​വ​രി​ക​യാ​ണ്.​ ​ഇ​പ്പോ​ഴും​ ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.​ ​ആ​ശാ​ൻ​ ​ക​വി​ത​യി​ലെ​ ​പ്ര​ധാ​ന​ ​നാ​ട​കീ​യ​ ​മു​ഹൂ​ർ​ത്ത​ങ്ങ​ൾ​ ​ശി​ല്പ​ ​രൂ​പ​ത്തി​ൽ​ ​പ്ര​ശ​സ്ത​ ​ശി​ല്പി​ ​കി​ഷോ​ർ​ ​ആ​വി​ഷ്‌​കാ​രം​ ​ന​ൽ​കി​യി​രി​ക്കു​ന്നു.​ ​ന​ളി​നി,​ ​ക​രു​ണ,​ ​ചി​ന്താ​വി​ഷ്‌​ട​യാ​യ​ ​സീ​ത,​ ​ലീ​ല,​ ​ദു​ര​വ​സ്ഥ​ ​എ​ന്നീ​ ​ക​വി​ത​ക​ളി​ലെ​ ​കാ​വ്യ​ഭാ​വ​ങ്ങ​ൾ​ക്കും​ ​ശി​ല്പാ​വി​ഷ്‌​കാ​രം​ ​ന​ൽ​കി​യി​ട്ടു​ണ്ട്.
ച​ണ്ഡാ​ല​ ​ഭി​ക്ഷു​കി​യി​ലെ​ ​നീ​ച​ ​ജാ​തി​യി​ൽ​പ്പെ​ട്ട​ ​സ്ത്രീ​യോ​ട് ​ദാ​ഹ​ജ​ലം​ ​യാ​ചി​ക്കു​ന്ന​ ​ബു​ദ്ധ​ഭി​ക്ഷു​ ​ഏ​റെ​ ​ശ്ര​ദ്ധേ​യ​മാ​ണ്.​ ​ വാ​സ​വ​ദ​ത്ത​യു​ടെ​ ​ശി​ല്പാ​വി​ഷ്‌​കാ​ര​ത്തെ​പ്പ​റ്റി​ ​വ്യ​ത്യ​സ്താ​ഭി​പ്രാ​യ​ങ്ങ​ൾ​ ​പ​ല​ർ​ക്കു​മു​ണ്ട്.​ ​ഇ​വി​ടെ​ ​ഒ​രു​പാ​ർ​ക്ക് ​കൂ​ടി​ ​നി​ർ​മ്മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.​ ​പു​തി​യ​ ​സ്‌​മാ​ര​ക​ത്തി​ന്റെ​ ​പ​ണി​ ​സാം​സ്‌​കാ​രി​ക​ ​വ​കു​പ്പി​ന്റെ​ ​നേ​രി​ട്ടു​ള്ള​ ​നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്.​ ​സ​ർ​ക്കാ​ർ​ ​വ​കു​പ്പി​ന്റെ​ ​അ​ലം​ഭാ​വ​വും​ ​അ​ല​സ​ത​യും​ ​ഇ​തി​ലും​ ​കാ​ണാ​വു​ന്ന​താ​ണ്.

ആ​ശ​ാൻ​ ​ക​വി​ത​ക​ൾ​ ​വാ​യി​ച്ചും​ ​ആ​ശാ​നെ​ ​മ​ന​സി​ൽ​ ​ആ​രാ​ധി​ച്ചും​ ​നൂ​റു​ക​ണ​ക്കി​ന് ​ആ​ളു​ക​ൾ​ ​ദി​വ​സ​വും​ ​ഇ​വി​ടെ​ ​സ​ന്ദ​ർ​ശ​ക​രാ​യി​ ​എ​ത്തു​ന്നു.
'​മാ​റ്റു​വി​ൻ​ ​ച​ട്ട​ങ്ങ​ളെ
അ​ല്ലെ​ങ്കി​ൽ​ ​സ്വ​യം​ ​മാ​റ്റു
മ​തു​ക​ളീ​ ​നി​ങ്ങ​ളെ​ത്താ​ൻ"
എ​ന്ന് ​ഗ​ർ​ജ്ജി​ച്ച​ ​ക​വി​യു​ടെ​ ​സ്‌​മാ​ര​ക​ത്തി​നു​പോ​ലും​ ​സ​ർ​ക്കാ​രി​ന്റെ​ ​കെ​ടു​കാ​ര്യ​സ്ഥ​ത​ ​വ​ന്ന​തി​ൽ​ ​പൊ​തു​സ​മൂ​ഹ​ത്തി​ന് ​ഏ​റെ​ ​ദുഃ​ഖ​മു​ണ്ട്.​ ​ലോ​കം​ ​മു​ഴു​വ​നും​ ​നെ​ഞ്ചേ​റ്റി​ ​ന​ട​ക്കു​ന്ന​ ​മ​ഹാ​ക​വി​യു​ടെ​ ​സ്‌​മാ​ര​ക​ത്തോ​ടു​ള്ള​ ​അ​ധി​കാ​രി​ക​ളു​ടെ​ ​അ​ലം​ഭാ​വം​ ​ഒ​രി​ക്ക​ലും​ ​പൊ​റു​ക്കാ​വു​ന്ന​ത​ല്ല.
(ലേഖകന്റെ ഫോൺ: 9447864858)​

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT