കൊച്ചി: ഇടുക്കി ചിന്നക്കനാലിലെ ഭൂമി ഇടപാടിൽ മാത്യു കുഴൽനാടൻ എം.എൽ.എയ്‌ക്കെതിരെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചു. കേസിലെ പതിനാറാം പ്രതിയാണ് മാത്യു കുഴൽനാടൻ.
ഭൂമി ഇടപാടു സംബന്ധിച്ച് മാത്യു കുഴൽനാടനെതിരെ
ഗുരുതര പരാമർശങ്ങളാണ് പ്രഥമവിവര റിപ്പോർട്ടിലുള്ളത്. ക്രമക്കേടുണ്ടെന്ന് അറിഞ്ഞിട്ടും മാത്യു കുഴൽനാടൻ ഭൂമി വാങ്ങി. നിയമോപദേശംതേടി ഭൂമിയുടെ മുൻ ഉടമസ്ഥർ എം.എൽ.എയെ സമീപിച്ചപ്പോഴാണ് വസ്തുഇടപാട് നടന്നതെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ നൽകിയ പരാതിയിലാണ് കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണം നടത്തിയത്. അതേസമയം,
മുഖ്യമന്ത്രി വേട്ടയാടാൻ ശ്രമിക്കുകയാണെന്നും കേസുകൊണ്ട് തളർത്താനാകില്ലെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |