ലണ്ടൻ: പ്രശസ്ത ബ്രീട്ടിഷ് എഴുത്തുകാരനും ജീവശാസ്ത്രജ്ഞനുമായ സർ ഡേവിഡ് ആറ്റൻബറോ തന്റെ 98 പിറന്നാൾ ആഘോഷിച്ചു. ഒരു അവതാരകൻ കൂടിയായ ഇദ്ദേഹം ബിബിസി നാച്ചുറൽ ഹിസ്റ്ററി യൂണിറ്റുമായി ചേർന്ന് ഒമ്പത് നാച്ചുറൽ ഹിസ്റ്ററി ഡോക്യുമെന്റുകൾ ചെയ്തിട്ടുണ്ട്. തന്റെ പിറന്നാൾ ദിനത്തിൽ ടിവി അവതാരകനായും ടിവി നാച്ചുറലിസ്റ്റ് ആയും 70 വർഷവും 246 ദിവസവും തികച്ചതിന് ഗിന്നസ് വേൾഡ് റെക്കോർഡും ഇദ്ദേഹം സ്വന്തമാക്കി.
സർ ഡേവിഡ് ആദ്യമായി ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടത് 1953 സെപ്റ്റംബർ 2നായിരുന്നു. ബിബിസി ചിൽഡ്രൻസ് ടെലിവിഷൻ ഷോയായ 'ആനിമൽ ഡിസ്ഗൈസസ്' എന്ന പരിപാടിയിലാണ് ആദ്യമായി എത്തിയത്. എട്ട് പതിറ്റാണ്ട് നീണ്ട കരിയറിനൊപ്പം ബ്ലാക്ക് ആൻഡ് വൈറ്റ്, കളർ, എച്ച്ഡി, 3 ഡി ഫോർമാറ്റുകളിലുള്ള സീരീസുകൾക്ക് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡുകൾ നേടിയ ഏക വ്യക്തിയാണ് സർ ഡേവിഡ്.
1960 -1970 കാലഘട്ടത്തിൽ ബിബിസി ടുവിന്റെ കൺട്രോളറും ബിബിസി ടെലിവിഷന്റെ പ്രോഗ്രാമിംഗ് ഡയറക്ടറുമായിരുന്നു. ബിബിസിയുടെ സീനിയർ മാനേജരായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 1954ൽ സൂ ക്വസ്റ്റിൽ അവതാരകനായിരുന്നു. പ്രകൃതിയെക്കുറിച്ചായിരുന്നു കൂടുതൽ ഡോക്യൂമെന്റുകൾ. മികച്ച അവതരണത്തിന് മൂന്ന് തവണ എമ്മി അവാർഡ് ലഭിച്ചിട്ടുണ്ട്. 1926 മേയ് എട്ടിന് ജനിച്ച ഇദ്ദേഹം ആദ്യ കാലത്ത് പ്രകൃതിയിലെ അത്ഭുത കാഴ്ചകളെ കേന്ദ്രീകരിച്ച് ഡോക്യൂമെന്റുകൾ ചെയ്തിരുന്നെങ്കിൽ പിന്നീട് പ്രകൃതി സംരക്ഷണത്തിനും അദ്ദേഹം ഊന്നൽ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |